2014-ലെ ബോളിവുഡ് ഹിറ്റ് ചിത്രം യാരിയാന്റെ രണ്ടാം ഭാ​ഗം വരുന്നു. യാരിയാൻ 2 എന്ന ചിത്രത്തിന്റെ ടീസർ കഴി‍ഞ്ഞദിവസം പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ബാം​ഗ്ലൂർ ഡേയ്സിന്റെ റീമേക്കാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. രാധികാ രാവുവും വിനയ് സാപ്രുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

To advertise here,

 ദിവ്യാ ഖോസ്ലാ കുമാർ, യഷ് ദാസ്​ഗദുപ്ത, മീസാൻ ജാഫ്രി, വരീനാ ഹുസ്സൈൻ, പേൾ വി പുരി എന്നിവർക്കൊപ്പം അനശ്വരാ രാജനും പ്രിയാ വാര്യരും സുപ്രധാനവേഷങ്ങളിലുണ്ട്. ബാം​ഗ്ലൂർ ഡേയ്സിന്റെ തിരക്കഥയിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് യാരിയാൻ 2 എത്തുന്നത്. അനശ്വരയും പ്രിയയും ഏത് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഇരുവരുടേയും രം​ഗങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകർ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നതും. മനൻ ഭരദ്വാജ്, ഖലീഫ്, യോയോ ഹണി സിങ് എന്നിവരാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. സി.ആർ രവി യാദവാണ് ഛായാ​ഗ്രഹണം. രമേഷ് പ്രജാപതി കലാസംവിധാനം നിർവഹിക്കുന്നു. 2014-ൽ പുറത്തിറങ്ങിയ യാരിയാൻ സംവിധാനം ചെയ്തത് ദിവ്യാ ഖോസ്ലാ കുമാർ ആയിരുന്നു. ഹിമാൻഷ് കോലിയും രാകുൽ പ്രീതുമായിരുന്നു മുഖ്യവേഷങ്ങളിൽ.