അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങി തരംഗമായ ചിത്രമാണ് 'ബാംഗ്ലൂര്‍ ഡേയ്സ്'. ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയ്ലര് പുറത്തിറങ്ങിയിക്കുകയാണ്.
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'യാരിയാ'ന്റെ രണ്ടാം ഭാഗമായാണ് 'ബാംഗ്ലൂര്‍ ഡേയ്സി'ന്റെ ഹിന്ദി പതിപ്പ് എത്തുന്നത്. യാരിയാന്‍ 2 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജന്, പ്രിയ വാര്യര്‍, നിര്‍മാതാവും സംവിധായികയും നടിയുമായ ദിവ്യ ഖോസ്ല കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
പാര്‍വതി അവതരിപ്പിച്ച ആര്.ജെ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ദേവി എന്ന കഥാപാത്രമായി പ്രിയ വാര്യരെത്തുന്നു. ദിവ്യ ഖോസ്ലയാണ് മലയാളത്തില്‍ നസ്രിയ ചെയ്ത വേഷത്തിലെത്തുന്നത്.
രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 23 ന് തിയറ്ററുകളില്‍ എത്തും. 2016-ലാണ് 'ബാംഗ്ലൂര്‍ ഡേയ്സി'ന്റെ തമിഴ്, തെലുങ്ക് റീമേക്ക് തിയേറ്ററുകളിലെത്തിയത്. ഇരുഭാഷകളിലും ഒരേസമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. 'ബാംഗ്ലൂര്‍ നാട്കള്‍' എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. റാണാ ദഗ്ഗുബാട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ബൊമ്മരിലു ഭാസ്കറായിരുന്നു സംവിധാനം.
Content Highlights: Bangalore days Hindi remake, Anaswara Rajan, Priya warrier, Divya Khosla kumar
Published: 28 Sept 2023, 10:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented