ബാഹുബലി, ആർ.ആർ.ആർ. എന്നീ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ വി. വിജയേന്ദ്ര പ്രസാദിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ബ്രഹ്മപുത്ര’ എന്ന് പേരിട്ടിരിക്കുന്ന സിനിമ മൂന്നുഭാഗങ്ങളായാണ് പുറത്തിറങ്ങുക. ഷൈലേന്ദർ വ്യാസ് ആണ് സംവിധാനവും നിർമാണവും നിർ‌വഹിക്കുന്നത്.

To advertise here,

അസമിൽനിന്നുള്ള അറിയപ്പെടാതെപോയ പോരാളികൾക്കുള്ള ആദരമാണ് സിനിമയെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. 12-ാം നൂറ്റാണ്ടിൽ കാമരൂപ (ഇപ്പോഴത്തെ അസം) ഭരിച്ചിരുന്ന രാജാ പൃഥുറായിയുടെ കഥയാണ് സിനിമ പറയുക. അക്കാലത്തെ രാജാക്കന്മാരുടെ യുദ്ധതന്ത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ ഷൈലേന്ദർ വ്യാസും പറഞ്ഞു. സിനിമയിലെ അഭിനേതാക്കൾ ആരൊക്കെയാണ് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.