റിലീസ് ദിനം മുതൽ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മോഹൻലാൽ ചിത്രം 'വൃഷഭ'. തീയേറ്ററുകളിൽ നിന്നും ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്സും ക്ലാസ്സും ഒരുപോലെ കോർത്തിണക്കികൊണ്ട് പുറത്തിറങ്ങിയ സിനിമ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു.
മോഹൻലാലിൻ്റെ പവർപാക്ക്ഡ് പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. വൈകാരികമായ രംഗങ്ങളിലും മാസ്സ് ആക്ഷൻ രംഗങ്ങളിലും ലാലേട്ടൻ നിറഞ്ഞുനിൽക്കുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ എന്ന നിലയിൽ എത്തിയ ചിത്രം യുവാക്കളെയും കുടുംബങ്ങളെയും ഒരേപോലെ ആകർഷിക്കുന്നു. പിതൃ-പുത്ര ബന്ധത്തിൻ്റെ ആഴം പറയുന്ന കഥ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകൾ (VFX) ചിത്രത്തിന് ഒരു അന്താരാഷ്ട്ര പരിവേഷം നൽകുന്നു. സാം സി.എസിൻ്റെ മനംകവരുന്ന സംഗീതവും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ശബ്ദവിന്യാസവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിന് പുറമെ മലയാളത്തിന് പുറമെ ഇതര ഭാഷകളിലും സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നന്ദ കിഷോറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ദൃശ്യവിരുന്ന് ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ എന്ന നിലയിലാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
Content Highlights: Experience Mohanlal`s powerful performance in Vrushabha! This pan-India family entertainer is winning hearts with its mass, class, and emotional storytelling.
Published: 27 Dec 2025, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented