ഞാൻ ചെയ്ത നല്ല കർമം കൊണ്ടാണ് ലാലേട്ടനൊപ്പം സിനിമ ചെയ്യാൻ സാധിച്ചത് | Vrusshabha | Ragini Dwivedi
"ഞാനെന്റെ അഭിനയജീവിതത്തിൽ നല്ല കർമം എന്തോ ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. കാരണം എനിക്ക് ലാലേട്ടന്റെ സിനിമകളുടെ ഭാഗമാവാൻ സാധിച്ചു. അതും ഈ വർഷമിത് രണ്ടാമത്തെ സിനിമയാണെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്".. പറയുകയാണ് കന്നഡ സിനിമാ താരം രാഗിണി ദ്വിവേദി. മോഹൻലാൽ നായകനായെത്തുന്ന പാൻ ഇന്ത്യൻ സിനിമ 'വൃഷഭ'യിലൂടെ അദ്ദേഹത്തിന്റെ നായികയാവുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് രാഗിണി.
"പെർഫോമൻസിന്റെ കാര്യത്തിലായാലും അഭിനയത്തിലായാലും അദ്ദേഹം ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആണ്. 2025 ലാലേട്ടന് മനോഹരമായ വർഷമാണ്. പാഷനേറ്റായ, ചെയ്യുന്ന കാര്യങ്ങളിൽ നൂറ് ശതമാനവും ആത്മാർഥത പുലർത്തുന്നവർ അവർ ചെയ്യുന്നതിലെല്ലാം വിജയിക്കണം. ലാലേട്ടൻ അങ്ങനെയൊരാളാണ്. അദ്ദേഹത്തിന് ആ വിജയങ്ങൾ എന്നും നേടിയെടുക്കാൻ സാധിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം". രാഗിണി പറയുന്നു
Content Highlights: Kannada actress Ragini Dwivedi expresses immense joy about starring alongside Mohanlal in his pan-Indian film Vrusshabha
Published: 26 Dec 2025, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented