മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ' ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോർ. 'വൃഷഭ' ഉപേക്ഷിച്ചുവെന്ന വാർത്തകൾ സജീവമാകുന്ന വേളയിലാണ് സംവിധായകൻ്റെ പ്രതികരണം. ബജറ്റ് പ്രശ്നം മൂലം ചിത്രം ഉപേക്ഷിച്ചു എന്നൊക്കെയുള്ളത് തെറ്റായ പ്രചാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 

To advertise here,

സിനിമയുടെ ചിത്രീകരണം അമ്പത് ശതമാനത്തോളം പൂർത്തിയായെന്നും വിഎഫ്‍എക്സിന് പ്രധാന്യം നൽകിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. 

നേരത്തെ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കെെയിൽ വാളേന്തി യോദ്ധാവിനെപ്പോലെയായിരുന്നു ചിത്രത്തിൽ മോഹൻലാൽ.

തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റംചെയ്ത് 2025-ൽ രാജ്യമൊട്ടാകെ റിലീസ് ചെയ്യുമെന്നാണ് വിവരങ്ങൾ. ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി.എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. റോഷൻ മേക്ക, ഷനായ കപൂർ, സഹ്‌റ എസ്. ഖാൻ എന്നിവരും അഭിനയിക്കുന്നു. 

വൈകാരികതകൊണ്ടും വി.എഫ്.എക്സ്.കൊണ്ടും മികച്ച ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സഹ്‌റ എസ്. ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു ആക്ഷൻ എന്റർടൈനർ ചിത്രമായിരിക്കും 'വൃഷഭ'. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സിനാലും മികച്ച ദൃശ്യാവിഷ്ക്കാരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നൊരു സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.