മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യുടെ ട്രെയിലർ പുറത്ത്. ഒരു മിനിറ്റ് 47 സെക്കൻ‍ഡ് ആണ് ട്രെയിലറിന്റെ ദൈർഘ്യം. നന്ദകിഷോര്‍ സംവിധാനംചെയ്ത ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ഒരുങ്ങുന്നത്.

To advertise here,

കണക്ട് മീഡി, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ശോഭാ കപൂര്‍, എക്ത ആര്‍ കപൂര്‍, സി.കെ. പദ്മകുമാര്‍, വരുണ്‍ മാത്തുര്‍, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീര്‍ സിങ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആന്റണി സാംസണ്‍ ആണ് ഛായാഗ്രാഹകന്‍. കെ.എം. അബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. സാം സി.എസിന്റേതാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നു.