തൃശൂര് ജില്ലയില് ചെറുവത്തേരി സ്വദേശിയായ വിനോദ് ഗാന്ധി സംവിധായകന്, നടന്, അഭിനയ പരിശീലകന് എന്നീ മേഖലകളിലാണ് തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്.

നാടകരംഗത്ത് അരങ്ങ് നിറഞ്ഞാടി, നല്ല വേഷങ്ങൾ ചെയത് വ്യക്തിമുദ്ര പതിപ്പിച്ച വിനോദ് ഗാന്ധിയുടെ ചിത്രം തെളിഞ്ഞത് മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെയാണ്. കളങ്കാവൽ ക്ലൈമാക്‌സിൽ വിനായകനും മമ്മൂട്ടിക്കുമൊപ്പമുള്ള നിർണായകരംഗത്തിലെ പോലീസ് വേഷത്തിലൂടെയാണ് വിനോദ് ഗാന്ധി സിനിമാ രംഗത്ത് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഈ ചിത്രം പുറത്തുവന്നതോടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിനുള്ള വലിയ വഴിയാണ് വിനോദ് ഗാന്ധിക്ക് മുന്നിൽ തുറന്നിട്ടുളളത്. പുതിയ സിനിമകളിലേക്ക് അഭിനയിക്കാനുള്ള പുതിയ ഓഫറുകൾ വന്നത് കളങ്കാവലിലൂടെയാണ്. അതിന്റെ ആഹ്ലാദത്തിലാണിപ്പോൾ വിനോദ് ഗാന്ധി.
സിനിമകളിൽ മുൻപും വിവിധ വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും വിനോദ് ഗാന്ധിയുടെ ജാതകം മാറ്റിയെഴുതാൻ കളങ്കാവൽ എന്ന ചിത്രം വേണ്ടി വന്നു. ദേശീയ പുരസ്‌ക്കാര നേതാവ് പ്രിയനന്ദനൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ എന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായാണ് സിനിമാ മേഖലയിലേക്കുള്ള തുടക്കം. പിന്നീട് പ്രിയനന്ദനന്റെ സിനിമകളായ പുലിജന്മം, സൂഫി പറഞ്ഞ കഥ, ഞാൻ നിന്നോട് കൂടെയുണ്ട്, പാതിരക്കാലം എന്നി ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളിലെത്തി. പ്രിയനന്ദനന്റെ സിനിമകളായ പുലിജന്മം, സൂഫി പറഞ്ഞ കഥ, ഞാൻ നിന്നോട് കൂടെയുണ്ട്, പാതിരക്കാലം എന്നി ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളിലെത്തി.പിന്നീട് രാജേഷ് പിളളയുടെ ട്രാഫിക്, മാർട്ടിൻ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടർ, സുനിൽ കാര്യാട്ടുകരയുടെ പകിട, പ്രദീപ് മുല്ലനേഴിയുടെ നമുക്കൊരേ ആകാശം, ലിജീഷ് മുല്ലേഴത്തിന്റെ ആകാശത്തിന് താഴെ എന്നീ സിനിമകളിലും വേഷമിട്ടു.
തൃശൂർ ജില്ലയിൽ ചെറുവത്തേരി സ്വദേശിയായ വിനോദ് ഗാന്ധി സംവിധായകൻ, നടൻ, അഭിനയ പരിശീലകൻ എന്നീ മേഖലകളിലാണ് തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്. മുപ്പത് വർഷത്തോളമായി മലയാള അമേച്വർ നാടക രംഗത്താണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഗ്രാമീണ നാടകവേദിയിൽ നിന്നാണ് അഭിനയരംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. തുടർന്ന് അങ്കണം ആക്ടർ ട്രെയിനിംഗ് ലബോറട്ടറിയിൽ അഭിനയകലയിൽ മൂന്ന് വർഷത്തെ പഠനം. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഇന്റർനാഷണൽ തിയ്യേറ്റർ ഫെസ്റ്റിവലുകളിലും അഭിനേതാവായി പങ്കെടുത്തിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും രംഗാവതരണങ്ങൾ നടത്തിയിട്ടുണ്ട് വിനോദ് ഗാന്ധി.
കെപിഎസി, കലാനിലയം, സൂര്യ കൃഷ്ണ മൂർത്തിയുടെ സൂര്യ തിയേറ്റർ ഗ്രൂപ്പ്, ഓക്‌സിജൻ തിയ്യേറ്റർ കമ്പനി, ഇൻവിസിബിൾൾ ലൈറ്റിങ് സൊല്യൂഷൻ, ചേർപ്പ് നാടകപ്പുര, നാട്ടരങ്ങ് ചേർപ്പ് തുടങ്ങിയ സംഘങ്ങളിൽ അഭിനേതാവായി പ്രവർത്തിച്ചിട്ടുണ്ട്.
സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയത മേൽവിലാസം, ദീപൻ ശിവരാമന്റെ സ്‌പൈനൽ കോഡ്, ജോസ് കോശിയുടെ ചരിത്ര പുസ്തകത്തിലേക്കൊരേട്, നരിപ്പറ്റ രാജുവിന്റെ തിയ്യൂർരേഖകൾ, ശശിധരൻ നടുവിലിന്റെ തമസ്സ്, കെ.സി. മാനവേന്ദ്രനാഥിന്റെ കൂടാരം, കെ. കൃഷ്ണരാജിന്റെ മൃതഭാരതം എന്നിവയാണ് അഭിനയിച്ച പ്രധാന നാടകങ്ങൾ. ഇതിന് പുറമെ ചെറുതും വലുതുമായ നിരവധി നാടകങ്ങളും വിനോദ് ഗാന്ധിയുടെ ഗ്രാഫിലുണ്ട്.
Content Highlights: Discover Vinod Gandhi`s acting journey, from his 30-year theater career to his impactful role in Mammootty`s `Kalamkaval`.
Published: 01 Jan 2026, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented