
പൃഥ്വിരാജ് സുകുമാരന്‍ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹനന് എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 21-നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മിച്ച് ജയന് നമ്പ്യാര്‍ സംവിധാനംചെയ്യുന്നതാണ് ചിത്രം.
ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷന്‍ സീനുകളും കുടുംബങ്ങള്‍ ഏറ്റെടുക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയ്ലര് കാണുമ്പോള്‍ മനസിലാവുന്നത്. ഡബിള്‍ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ജി. ആര് ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന് നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി. അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ത്രില്ലര്‍ ചിത്രമായെത്തുന്ന 'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിയെ കൂടാതെ ഷമ്മി തിലകന്, അനു മോഹന്‍, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.
ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രണദിവേയും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, ലൈന്‍ പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്, ആര്‍ട്ട് ഡയറക്ടര്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ് ഇ. കുര്യന്, പ്രൊജക്ട് ഡിസൈനര്‍: മനു ആലുക്കല്‍, സൗണ്ട് ഡിസൈന്‍: അജയന് അടാട്ട്, പയസ്മോന്‍ സണ്ണി, സൗണ്ട് മിക്സ്: എം.ആര്. രാജാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കിരണ്‍ റാഫേല്‍, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സണ്‍, സുപ്രീം സുന്ദര്‍, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടര്‍: രാജേഷ് നായര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്എക്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സല്‍ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ടൈറ്റില്‍ ആനിമേഷന്‍: ശരത് വിനു, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, പ്രൊമോഷന്‍സ്: പൊഫാക്റ്റിയോ, ടൈറ്റില്‍ ഡിസൈന്‍: ഓള്‍ഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പ്രൊമോഷന്‍സ്: 10 ജി മീഡിയ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: `Vilayath Buddha`: Prithviraj stars as a sandalwood smuggler. Advance booking is now open for this thrilling film
Published: 19 Nov 2025, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented