ഹൈദരാബാദ്: തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആര്‍.എസ്.എസിനെക്കുറിച്ച് സിനിമ ഒരുക്കാന്‍ തയ്യാറെടുക്കുന്നു. ആര്‍.എസ്.എസിനെക്കുറിച്ചുള്ള ഒരു വെബ് സീരീസും ചെയ്യാന്‍ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
ബാഹുബലി, ആര്‍ആര്‍ആര്‍, ബജ്‌രംഗി ഭായ്ജാന്‍ തുടങ്ങിയ ഹിറ്റുകളുടെ തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവുമാണ്. ഓഗസ്റ്റ് 16 ന് ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് വിജയേന്ദ്ര പ്രസാദ് തന്റെ സിനിമാ പദ്ധതികളെക്കുറിച്ച് മനസ്സുതുറന്നത്.
'എനിക്ക് നിങ്ങള്‍ക്ക് മുന്നില്‍ ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വര്‍ഷം മുന്‍പു വരെ എനിക്ക് ആര്‍എസ്എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാല്‍ നാല് വര്‍ഷം മുന്‍പ് ചിലര്‍ എന്നോട് ആര്‍എസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടു. അതിന് പ്രതിഫലവും നല്‍കി. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ച്, ആര്‍എസ്എസ് എന്താണെന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് കുറിച്ച് മനസിലാക്കാതിരുന്നതില്‍ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി'- വിജയേന്ദ്രപ്രസാദ് പറഞ്ഞു.
ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ല എന്നും അത് പാകിസ്താനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കി. മോഹന്‍ഭാഗവതിന് ഇഷ്ടമായി. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടനെ ആരംഭിക്കും. വെബ് സീരീസും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ആര്‍.എസ്.എസ് ഒരു തെറ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ പറയുന്നില്ല. ആര്‍.എസ്.എസിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും ഈ ചിത്രം- വിജയേന്ദ്രപ്രസാദ് പറഞ്ഞു.
ഭഗവധ്വജ് എന്ന പേരിലാണ് സിനിമ ഒരുക്കുന്നത്. മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
Content Highlights: Vijayendra Prasad all praise for RSS Screenwriter to make a Film web series on RSS
Published: 18 Aug 2022, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented