നോമിനേഷന് ഫോം വാങ്ങാനായാണ് ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തുന്നത്

തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി ഓഫീസ് സജീവമാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലാണ് ടിവികെ നേതാക്കളും പ്രവർത്തകരും. എന്നാൽ ചെന്നൈയിലെ പനൈയൂരിലെ പാർട്ടി ഓഫീസിലെ ആൾക്കൂട്ടം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് സമീപവാസികൾ.
നോമിനേഷൻ ഫോം വാങ്ങാനായാണ് ആളുകൾ പാർട്ടി ഓഫീസിലേക്ക് എത്തുന്നത്. ടിവികെയുടെ ആയിരക്കണക്കിന് അണികളാണ് ഓരോ ദിവസവും പാർട്ടി ആസ്ഥാനത്തേക്ക് വരുന്നത്. വെള്ളിയാഴ്ച മാത്രം 3000-ത്തിലേറെ പേരാണ് പനൈയൂരിലെ ടിവികെ ഓഫീസിലെത്തിയത് എന്ന് തമിഴ് ചാനലായ തന്തി ടിവി റിപ്പോർട്ട് ചെയ്തു. പാർട്ടി ഓഫീസിലെ വലിയ ജനത്തിരക്കിന്റെ ദൃശ്യങ്ങൾ ടിവി ചാനലുകളിലും സോഷ്യൽ മീഡിയയിലും വൈറലാണ്.
Also Read: 'ജനനായകന്റെ 500 കോടിയിൽ സംശയം'; വിജയ് ചിത്രത്തിന് 14 കട്ടുകൾ വേണമെന്നും സെൻസർ ബോർഡ്
ആൾക്കൂട്ടം കാരണം വലിയ അസ്വസ്ഥതയാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇനിയും നിശബ്ദമായിരിക്കാൻ കഴിയില്ലെന്ന് ഒരാൾ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് റോഡിൽ സമാധാനത്തോടെ ജീവിക്കാമെന്ന് കരുതിയാണ് പണം ചെലവഴിച്ചത്. എന്നാൽ നോക്കൂ, എത്ര വലിയ ആൾക്കൂട്ടമാണ്. ഇവിടെ ആർക്കെങ്കിലും ജീവിക്കാൻ കഴിയുമോ? -പ്രദേശവാസി പറഞ്ഞു.
Don’t Miss: ദളപതിക്ക് വിസിൽ പോട്! വിജയ്‌യുടെ ടിവികെയ്ക്ക് ചിഹ്നം വിസിൽ; കമൽ ഹാസന്റെ പാർട്ടിക്കും ചിഹ്നമായി
'ഞങ്ങൾക്ക് ഞങ്ങളുടെ തെരുവിലൂടെ സ്വതന്ത്രമായി നടക്കാൻ പോലും കഴിയുന്നില്ല. അവർ ബാരിക്കേഡുകൾ സ്ഥാപിക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടാണ്.' -മറ്റൊരു പ്രദേശവാസി പറഞ്ഞു. പ്രദേശവാസികളും പാർട്ടിക്കാരുമായി തർക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അസോസിയേഷൻ ഇടപെടാൻ നിർബന്ധിതമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Content Highlights: Residents of Panaiyur, Chennai, have raised serious complaints against Vijay’s Tamilaga Vettri Kazhagam (TVK) party office. They claim the massive crowds of followers arriving to collect nomination forms have disrupted local peace and blocked access to their streets.
Published: 06 Feb 2026, 09:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented