
മലേഷ്യയിലെ 'ജനനായകൻ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് വൻവരവേൽപ്പ്. താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ തടിച്ചുകൂടി. ഇതിനിടെ തിരക്കിൽപ്പെട്ട് വിജയ് താഴെവീണു.
ഞായാറാഴ്ച വൈകീട്ടാണ് വിജയ് മലേഷ്യയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയ വിജയ്‌യെ കാത്ത് ആരാധകക്കൂട്ടം പുറത്തുനിൽക്കുന്നുണ്ടായിരുന്നു. എക്‌സിറ്റ് വഴി പുറത്തേക്കിറങ്ങിയ താരത്തെ ആരാധകർ പൊതിഞ്ഞു.
വിമാനത്താവളത്തിന്റെ എക്‌സിറ്റ് മുതൽ കാറുവരെ വിജയ്‌യെ ആരാധകർ പിന്തുടർന്നു. ഇതിനിടെയാണ് താരം നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ താരത്തെ എഴുന്നേൽപ്പിച്ച് കാറിൽ കയറ്റിവിട്ടു.
മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലായിരുന്നു പുതിയസിനിമയായ 'ജനനായക'ന്റെ ഓഡിയോ ലോഞ്ച്. ചടങ്ങിൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം വിജയ് ആവർത്തിച്ചിരുന്നു. ക്വലാലംപുരിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ ശനിയാഴ്ചനടന്ന ആറുമണിക്കൂർ നീണ്ട ചടങ്ങിൽ 75,000 പേരാണ് പങ്കെടുത്തത്.
ജനബാഹുല്യത്തിന്റെ കണക്കിൽ ചടങ്ങ് മലേഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപടിക്കുകയുംചെയ്തു. രാഷ്ട്രീയംപറയരുതെന്ന് മലേഷ്യൻ ഭരണകൂടം കർശന നിർദേശം നൽകിയതുകാരണം പരോക്ഷപരാമർശങ്ങളേ വിജയ് നടത്തിയുള്ളൂ.
Content Highlights: Tamil superstar Vijay`s return to Chennai Airport turned chaotic as fans swarmed him, leading to him falling amidst the intense crowd
Published: 29 Dec 2025, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented