ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാല്‍ തറയും പുതിയ ഗരുഡ ശില്പവും സമര്‍പ്പിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവുമായ വേണു കുന്നപ്പിള്ളി, വെങ്കലത്തില്‍ തീര്‍ത്ത പുതിയ ഗരുഡ ശില്പവും  നവീകരിച്ച മഞ്ജുളാല്‍ തറയുമാണ് ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് സമര്‍പ്പണം നടന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഈ വിവരം ഏവരെയും അറിയിച്ച വേണു കുന്നപ്പിള്ളി, സമര്‍പ്പണ സമയത്തെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ചടങ്ങിനെത്തിയത്.

To advertise here,

ഈ തലമുറയിലും വരാനിരിക്കുന്ന കോടാനുകോടി ഭക്തര്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കേണ്ട ഈ ഗരുഡ ശില്പത്തെ ഭഗവാനു മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും അനുഗ്രഹമായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മാമാങ്കം, ആഫ്റ്റര്‍ മിഡ്‌നൈറ്റ്, മാളികപ്പുറം, 2018, ചാവേര്‍, ആനന്ദ് ശ്രീബാല എന്നിവ നിര്‍മ്മിച്ച വേണു കുന്നപ്പിള്ളിയുടെ ഏറ്റവും പുതിയ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ആസിഫ് അലി- ജോഫിന്‍ ചിത്രമായ രേഖാചിത്രമാണ്. മലയാളത്തില്‍ നിര്‍മ്മാതാവായി എത്തി 5 വര്‍ഷം കൊണ്ട് മാളികകപ്പുറം, 2018 , രേഖാചിത്രം എന്നീ മൂന്നു വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കാനും അദ്ദേഹത്തിന്റെ കാവ്യാ ഫിലിം കമ്പനിക്ക് സാധിച്ചു.