ദുബായ്: 'ജയ് ഗണേഷ്' എന്ന തന്റെ സിനിമയിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ടെന്ന് തെളിയിച്ചാൽ താൻ ഈ പണി അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. 'ജയ് ഗണേഷ്' എന്ന സിനിമയുടെ ഗൾഫ് റിലീസ് സംബന്ധിച്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യണം. തന്നെക്കുറിച്ച് സംസാരിക്കാൻ പലർക്കും താത്പര്യം കാണും. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
താൻ ആകെ ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ചപ്പോൾ, ആ പരിപാടിയിൽ പോയി പങ്കെടുത്തുവെന്നത് മാത്രമാണെന്നും ഉണ്ണി പറഞ്ഞു. സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. സിനിമയുടെ വിജയാഘോഷത്തിന്റെ കേക്കും ചടങ്ങിൽ മുറിച്ചു.
Content Highlights: unni mukundan about jai ganesh movie
Published: 19 Apr 2024, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented