സംവിധായക ജീവിതത്തില്‍ ഇനി കേവലം അഞ്ചു സിനിമകള്‍ മാത്രമേ ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്ന് രഞ്ജിത്ത് ശങ്കര്‍. കാലം അനുവദിക്കുമെങ്കില്‍ അടുത്ത 20 വര്‍ഷത്തില്‍ അഞ്ചു സിനിമകള്‍ മാത്രമേ ചെയ്യൂവെന്നാണ് രഞ്ജിത്ത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അഞ്ചില്‍ ആദ്യത്തേത് തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
'പുതിയ സിനിമയെ കുറിച്ച് ഒരുപാട് പേര്‍ ചോദിക്കുന്നു. ഇനി അഞ്ചു സിനിമയെ ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ. അവസാന അഞ്ചില്‍ ഉള്‍പ്പെടാന്‍ യോഗ്യത ഉള്ളതാവണം എന്നത് മാത്രമായിരിക്കും ഓരോന്നിന്റെയും മാനദണ്ഡം. അടുത്ത 20 വര്‍ഷത്തില്‍ അഞ്ചു സിനിമകള്‍ മാത്രം, അതും കാലം അനുവദിക്കുമെങ്കില്‍', രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.
'എന്തുകൊണ്ട് അഞ്ച് സിനിമകള്‍ 5?. ഇറങ്ങിപ്പോക്ക് നിര്‍ബന്ധമാണ്, അതിനായി യുക്തിസഹമായി ആസൂത്രണം ചെയ്യണം. ചെയ്ത സിനിമകള്‍ പോലെ ഈ അഞ്ചിലും നല്ലതും മോശവും തീര്‍ച്ചയായും കാണും. എന്നാല്‍, മുമ്പത്തേതുപോലെ ഞാന്‍ അതിനെന്റെ പരമാവധി നല്‍കും. അഞ്ചില്‍ ആദ്യത്തേത് ഏതെന്നത് തീരുമാനമായിട്ടുണ്ട്. തിരക്കഥയുടെ അവസാന മിനുക്കുപണികള്‍ നടക്കുന്നു. ശരിയായ സമയത്ത് പ്രഖ്യാപനം നടത്തും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാസഞ്ചര്‍' എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ രഞ്ജിത്ത് ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ ആദ്യചിത്രം തന്നെ വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് പൃഥ്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി, ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ്, മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളില്‍ ഒന്നായ വര്‍ഷം, ജയസൂര്യയുടെ തന്നെ സു സു സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി, പ്രേതം 2, കുഞ്ചാക്കോ ബോബന്റെ രാമന്റെ ഏദന്‍തോട്ടം എന്നിവയാണ് രഞ്ജിത്തിന്റെ ശ്രദ്ധനേടിയ ചിത്രങ്ങള്‍. ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ് ആണ് രഞ്ജിത്ത് ശങ്കറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlights: Malayalam director Ranjith Sankar reveals plans to make only five more films in the next 20 years, focusing on quality and leaving a lasting legacy. The first film is confirmed
Published: 13 Oct 2025, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented