നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിനെത്തിയ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി തൃഷ. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചുള്ള ചിത്രങ്ങളാണ് തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'എപ്പോഴുമെനിക്ക് സമീപിക്കാൻ കഴിയുന്നവരായി തുടരുന്നതിന് നന്ദി', എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ.
ക്രീം ആൻഡ് ഗോൾഡൻ സിൽക്ക് സാരിയിലാണ് ചിത്രങ്ങളിൽ തൃഷയെ കാണാൻ കഴിയുന്നത്. ചുവപ്പ് സ്ലീവ്‌ലെസ് ബ്ലൗസാണ് ഇതിനൊപ്പം തൃഷ അണിഞ്ഞിരിക്കുന്നത്. മരതകക്കല്ലുകൾ പതിപ്പിച്ച ഡ്രോപ് ഡിസൈൻ നെക്ലേസും താരം അണിഞ്ഞിട്ടുണ്ട്. ഇതിനോട് ചേരുന്ന രീതിയിലുള്ള കമ്മലുകളും വളകളും വലിയൊരു മോതിരവും താരം ധരിച്ചിട്ടുണ്ട്.
പോത്തീസിൽനിന്നുള്ള സാരിക്കൊപ്പം ധരിച്ചിരിക്കുന്ന ആഭരണങ്ങൾ ജിആർടി ജ്വല്ലറിയിൽനിന്നുള്ളതാണ്. താരത്തിന്റെ സ്റ്റൈലിങ് നിർവഹിച്ചിരിക്കുന്നത് ഹർഷനി രവിചന്ദറും ഹെയർ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് റേച്ചൽ ബി. സിങ്ങുമാണ്.
തമിഴിലെ പ്രധാന സിനിമാ നിർമാണക്കമ്പനികളിലൊന്നായ എജിഎസ് എന്റർടെയ്ൻമെന്റിന്റെ പങ്കാളിയും വ്യവസായിയുമായ കൽപാത്തി എസ്. സുരേഷിന്റേയും മീനാക്ഷി സുരേഷിന്റേയും മകന്റെ വിവാഹവിരുന്നിലാണ് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽനടന്ന വിവാഹവിരുന്നിൽ ഒരുകാറിൽ ഒന്നിച്ചെത്തിയ തൃഷയും വിജയും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത് ഒന്നിച്ചാണ് മടങ്ങിയത്. ഗോൾഡൻ സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു വിജയ്‌യുടെ വേഷം.
Content Highlights: Actress Trisha attended a wedding reception with actor Vijay. She wore an elegant cream and golden silk saree from Pothys. Her look was completed with a red sleeveless blouse and jewellery from GRT. The photos of their joint appearance have gone viral on social media
Published: 06 Mar 2026, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented