തന്റെ പ്രസ്താവനകളിലൂടെ പലപ്പോഴും തലക്കെട്ടുകളിൽ ഇടംപിടിക്കുന്നയാളാണ് ബോളിവുഡ് നടനും ശിവസേനാ ഷിന്ദേ വിഭാഗം നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജ. മറാത്തി നടിയുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ നേരിൽ കണ്ടാലേ താനത് വിശ്വസിക്കൂ എന്നും അടുത്തിടെ സുനിത പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഭർത്താവിനെ കുറിച്ച് സംസാരിക്കുകയാണ് അവർ. ഗോവിന്ദയ്ക്ക് 10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും താൻ അദ്ദേഹത്തെ വിട്ട് പോകില്ലെന്നാണ് സുനിത പറയുന്നത്.

To advertise here,

'അദ്ദേഹം എന്റെ ഭർത്താവാണ്. അദ്ദേഹത്തിന് 10 വ്യത്യസ്ത സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും ഞാൻ അദ്ദേഹത്തെ വിട്ട് പോകില്ല. എന്റെ അവസാനശ്വാസം വരെ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കും.' -സുനിതാ അഹൂജ പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സിലെ 'ലോക്കപ്പ്: സച്ച് യാ സസാ' എന്ന റിയാലിറ്റി ഷോയിലാണ് സുനിത ഇക്കാര്യം പറഞ്ഞത്. ഷോയിലെ മത്സരാർഥി കൂടിയാണ് അവർ.

നേരത്തേ ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ നടി ശിൽപ്പാ ഷിന്ദേയും സുനിതാ അഹൂജയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഗോവിന്ദയുമായുള്ള ദാമ്പത്യബന്ധത്തെ കുറിച്ചുള്ള സംസാരമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. ഗോവിന്ദ തന്റെ ഭർത്താവാണെന്നും അദ്ദേഹത്തിന് 50  ബന്ധങ്ങളുണ്ടെങ്കിൽ പോലും നിങ്ങൾക്ക് എന്താണ് കുഴപ്പമെന്നും സുനിത ചോദിച്ചു.

'എന്റെ സ്ഥാനത്ത് നിന്ന് ഒരുവട്ടമെങ്കിലും ചിന്തിച്ച് നോക്കൂ. അപ്പോൾ മാത്രമേ ഞാൻ കടന്ന് പോകുന്ന അവസ്ഥ മനസിലാകൂ. അദ്ദേഹം എന്റെ ഭർത്താവാണ്. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒന്നും പറയാൻ അവകാശമില്ല. ഇതുപോലെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ മാത്രമേ ഞാൻ കടന്ന് പോയത് എന്താണെന്ന് നിങ്ങൾക്ക് മനസിലാകൂ. ഇത് എന്റെ ജീവിതമാണ്. എനിക്ക് തോന്നിയത് ഞാൻ ചെയ്യും.' -സുനിത പറഞ്ഞു.