എസ്.ഐ. വേഷത്തിൽ അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന 'പുൽപ്പള്ളി എക്‌സ്പ്രസ്' ഷൂട്ടിങ് പൂർത്തിയാക്കി. പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ 'കാക്കിപ്പട'എന്ന പോലീസ് ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി നിർമിക്കുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ആയിരുന്നു ചിത്രീകരണം.
ചിത്രത്തിൽ അനുശ്രീ എസ്.ഐ. വേഷത്തിൽ പ്രധാനകഥാപാത്രമായെത്തുന്നു. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പോലീസ് കഥാപാത്രമാണിത്. 'ഒപ്പം' എന്ന മോഹൻലാൽ ചിത്രത്തിൽ എ.സി.പിയുടെ വേഷം ചെയ്തിരുന്നു.
ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലർ ചിത്രത്തിൽ വൻ താരനിരയാണുള്ളത്. വിഷ്ണു അഗസ്ത്യ, ഇർഷാദ്, ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി, സുജിത് ശങ്കർ, ബാലാജി ശർമ, സാബുമോൻ, വിനീത് തട്ടിൽ, അബൂ സലിം, പുതുമുഖമായ സ്റ്റീവ്, പാർവതി കൃഷ്ണ, സംഗീത, ദേവനന്ദ, ശ്രീലക്ഷ്മി, ശ്രീലത നമ്പൂതിരി, ഡോ. ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാള സിനിമയിൽ പോലീസ് ത്രില്ലർ കഥകൾ പ്രേക്ഷകശ്രദ്ധ നേടുമ്പോൾ കഥയും അവതരണ ശൈലിയുംകൊണ്ട് 'കാക്കിപ്പട' എന്ന പോലീസ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ തുടർന്നും പോലീസ് കഥ പറയുന്നത് ആകാംക്ഷ ഉണർത്തുന്നു. 25 ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർണമായും തിരുവനന്തപുരത്താണ് നടന്നത്.
ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: സുബിൻ എസ്, സംഗീതം: വിവേക് കൃഷ്ണ, വരികൾ: വിവേക് മുഴക്കുന്ന്, പ്രൊജക്ട് ഡിസൈനർ: മുരുകൻ എസ്, കലാസംവിധാനം: അജി അമ്പലത്തറ, വസ്ത്രാലങ്കാരം: റാണാപ്രതാപ്, മേക്കപ്പ്: ജയൻ പൂങ്കുളം, ആക്ഷൻ: റൺ രവി, കൊറിയോഗ്രാഫി: ശാന്തി മാസ്റ്റർ, അഡീഷണൽ ഡയലോഗ്: ജെയിൻ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ വി.എസ്, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ. നായർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻ ജോസഫ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: അമൽ ജെയിംസ്, ഡിസൈൻസ്: ഇലുമിനാർട്ടിസ്റ്റ്.
Content Highlights: Filming for 'Pulpally Express', starring Anusree in a lead Sub-Inspector role, has wrapped up after a 25-day shoot in Thiruvananthapuram. This marks Anusree's second police character following her appearance as an ACP in the Mohanlal-starrer 'Oppam'. Written and directed by 'Kakkippada' filmmaker Shebi Chowghat, the police thriller is produced by Soni Mankidi under Soni Mankidi Films. The ensemble cast includes Vishnu Agasthya, Irshad, Kalabhavan Shajohn, Alencier, Jaffar Idukki, Sabumon, and Parvathy Krishna.
Published: 14 Nov 2026, 07:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented