ഷറഫുദ്ദീന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'തോല്‍വി എഫ്.സി.' ക്ക് തുടക്കമായി. ചിങ്ങം രണ്ടിന് എറണാകുളം ഭാരത് മാതാ കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ആയിരുന്നു പൂജ. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളും 'തിരികെ ' എന്ന സിനിമയുടെ സംവിധായകരില്‍ ഒരാളും, അഭിനേതാവും കൂടിയായ ജോര്‍ജ് കോരയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
'തിരികെ'ക്ക് ശേഷം നേഷന്‍ വൈഡ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിജോ കുര്യന്, പോള്‍ കറുകപിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനില്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. പ്രണവ് പി പിള്ളയാണ് ലൈന്‍ പ്രൊഡ്യൂസര്‍. ഫാമിലി ഡ്രാമ കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്യാമപ്രകാശ് എം എസ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഷറഫുദ്ദീനൊപ്പം, ജോണി ആന്റണി,ജോര്‍ജ് കോര, മീനാക്ഷി രവീന്ദ്രന്, വിശാഖ് നായര്‍, ആശ മഠത്തില്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, രഞ്ജിത്ത് ശേഖര്‍, ബാല താരങ്ങളായ എവിന്‍, കെവിന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
എഡിറ്റര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ - ലാല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര് - ജെ പി മണക്കാട്, കലാ സംവിധാനം - ആഷിക്. എസ്, സൗണ്ട് ഡിസൈന്‍ - ധനുഷ് നയനാര്‍, വസ്ത്രാലങ്കാരം - ഗായത്രി കിഷോര്‍, മേക്കപ്പ് - രഞ്ജു കോലഞ്ചേരി, സ്റ്റില്‍സ് - അമല്‍. സി, മുഖ്യ സഹ സംവിധാനം - ശ്രീകാന്ത് മോഹന്‍, സംവിധാന സഹായികള്‍ - ഹരികൃഷ്ണന്. കെ ആര്, ആകാശ്. എ ആര്, ചേതന്‍ സിദ്ധു ജയന്, ജോര്‍ജ് ഡെന്നി പെരെപ്പാടാന്‍, അഖില്‍ എസ് കൊട്ടറ, പാട്ടുകള്‍ - വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്, സിജിന്‍ തോമസ്, നൃത്തം - അനഘ, ഋഷി, പ്രൊമോഷണല്‍ കണ്ടന്റ് - നന്ദു മനോജ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ - ശ്യാം സി സജി. എറണാകുളം കാക്കനാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍
Content Highlights: Tholvi FC Movie Sharafudheen film begins
Published: 19 Aug 2022, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented