ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും കൊണ്ട് പ്രശംസ നേടിയ 'തീ' എന്ന ചിത്രം ആപ്പിൾ ടി.വി യിൽ സംപ്രേഷണം ആരംഭിച്ചു. യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൻ്റെ വേറിട്ട കാസ്റ്റിങ്ങും പുതുമകളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
യുവ എം.എൽ.എ മുഹമ്മദ് മുഹസിൻ നായകനും 'വസന്തത്തിൻ്റെ കനൽ വഴികളിൽ' എന്ന ചിത്രത്തിൽ സമുദ്രക്കനിയ്ക്കാപ്പം നായകവേഷം അവതരിപ്പിച്ച ഋതേഷ് പ്രതിനായകനുമാകുന്ന ചിത്രത്തിൽ അധോലോക നായകന്റെ മാരക ഗെറ്റപ്പിൽ എത്തുന്നത് ഇന്ദ്രൻസാണ്. പുതുമുഖം സാഗരയാണ് നായിക.
പ്രേംകുമാർ, രമേഷ് പിഷാരടി, വിനുമോഹൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, വി.കെ. ബൈജു, ജയകുമാർ, സോണിയ മൽഹാർ, രശ്മി അനിൽ, ഗായകൻ ഉണ്ണി മേനോൻ, വിപ്ലവഗായിക പി.കെ.മേദിനി, ആർട്ടിസ്റ്റ് സുജാതൻ, പ്രശസ്ത നാടൻ പാട്ടുകാരൻ സി.ജെ.കുട്ടപ്പൻ, പ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകൻ നാസർമാനു തുടങ്ങിയവരോടൊപ്പം വ്യത്യസ്ത രാഷ്ട്രീയ നേതാക്കളായ കെ.സുരേഷ് കുറുപ്പ്, സി.ആർ മഹേഷ്, കെ. സോമപ്രസാദ്, സൂസൻ കോടി തുടങ്ങിയവരും 'തീ' യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലഹരിമാഫിയയും ക്രിമിനൽ സംഘങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീകരതയെ തുറന്നുകാട്ടുന്ന ചിത്രം, അലസരായിരിക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ളതല്ല ജീവിതമെന്നും മറിച്ച് പൊരുതി മുന്നേറാനുള്ളതാണെന്നും അടിവരയിട്ട് ഓർമ്മിപ്പിക്കുന്നു.
ലഹരിവസ്തുക്കൾക്കെതിരായുള്ള ബോധവൽക്കരണത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, എക്സൈസ്, സാമൂഹ്യനീതി എന്നീ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച 'യോദ്ധാവ് ' പദ്ധതിയിൽ തിരഞ്ഞെടുത്ത ചലച്ചിത്രമാണ് 'തീ'.
അറിഞ്ഞോ അറിയാതെയോ ലഹരിയുടെ പിടിയിൽ അകപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നന്മയുടെ വഴിയിലേക്ക് നയിക്കാനും ഈ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗൂഗിൾ പ്ലേയിലും ചിത്രം റിലീസ് ചെയ്യുമെന്ന് അനിൽ വി. നാഗേന്ദ്രൻ അറിയിച്ചു.പി ആർ ഒ-എ എസ് ദിനേശ്.
Content Highlights: thee movie release in apple tv
Published: 19 Sept 2024, 05:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented