ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംവിധായകന് മനോജ് നൈറ്റ് ശ്യാമളനെതിരെ കോപ്പിയടി ആരോപണം. സംവിധായികയായ ഫ്രാന്‍സെസ്ക ഗ്രെഗോറിനിയാണ് ഇത് സംബന്ധിച്ച് കേസ് നല്‍കിയിരിക്കുന്നത്. ആപ്പിള്‍ ടി.വിയിലൂടെ പുറത്തുവന്ന ശ്യാമളന്റെ സീരീസായ 'സെര്‍വന്റ്'- ന്റെ ആശയം തന്റെ സിനിമയായ 'ദ ട്രൂത്ത് എബൗട്ട് ഇമ്മാനുവലില്‍' നിന്ന് മോഷ്ടിച്ചതാണെന്നാണ് ഫ്രാന്സെസ്കയുടെ ആരോപണം.
81 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഫ്രാന്‍സെസ്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. റിവര്‍സൈഡ് ഫെഡറല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയിലെ ജൂറിക്ക് മുന്നില്‍ ഫ്രാന്സെസ്കയുടെ അഭിഭാഷകന് ഇരു ചിത്രങ്ങളിലെയും ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇത് രണ്ടും തമ്മില്‍ വളരെ വലിയ സാമ്യങ്ങളുണ്ടെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതാകാന്‍ ഒരു വഴിയുമില്ലെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
മനോജ് നൈറ്റ് ശ്യാമളനും സീരീസിന്റെ നിര്‍മ്മാതാവും ആപ്പിള്‍ ടി.വി പ്രതിനിധിയും കോടതിയില്‍ ഹാജരായി. ഫ്രാന്സെസ്കയുടേത് തെറ്റായ ആരോപണമാണെന്നും സിനിമ പുറത്തിറങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ സീരീസിന്റെ തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചിരുന്നെന്നും ശ്യാമളന്റെ അഭിഭാഷകന് വാദിച്ചു. നേരത്തെയും ഫ്രാന്‍സെസ്ക 'സെര്‍വന്റ്'- നെതിരെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ജെസിക്ക ബിയെല്‍, കയ സ്കോഡെലാറിയോ എന്നിവര്‍ അഭിനയിച്ച 'ദ ട്രൂത്ത് എബൗട്ട് ഇമ്മാനുവല്‍' 2013-ലാണ് റിലീസായത്. ചലചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചിത്രത്തിന് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായിരുന്നില്ല. ഹോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ മനോജ് ശ്യാമളന് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലറായ സെര്‍വന്റ് മികച്ച അഭിപ്രായം നേടിയിരുന്നു.
Content Highlights: M Night Shyamalan Faces Plagiarism Lawsuit Of 81 Million
Published: 15 Jan 2025, 03:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented