ജിയോ ടിവി + സേവനം കൂടുതല്‍ ഉപകരണങ്ങളിലേക്ക്. ജിയോ ടിവി പ്ലസിന്റെ ആന്‍ഡ്രോയിഡ് ടിവി, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ഒഎസ് പതിപ്പുകള്‍ പുറത്തിറക്കി. വിവിധ ഭാഷകളിലായി 800 ല്‍ ഏറെ ചാനലുകള്‍ ലഭിക്കുന്ന ജിയോ ടിവി ആപ്പിലൂടെ ഇനി കൂടുതല്‍ ഉപകരണങ്ങളില്‍ ചാനലുകള്‍ ആസ്വദിക്കാനാവും.
നേരത്തെ ജിയോ എയര്‍ഫൈബര്‍, ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് (എസ്ടിബി) വഴി മാത്രമാണ് ജിയോ ടിവി+ ആപ്പ് ലഭിച്ചിരുന്നത്. കൂടുതല്‍ ഉപകരണങ്ങളില്‍ ജിയോ ടിവി പ്ലസ് ആപ്പ് എത്തിയതോടെ എയര്‍ഫൈബര്‍, ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് ഇല്ലാതെ ടിവി ചാനലുകള്‍ ആസ്വദിക്കാനാവും.
ആന്‍ഡ്രോയിഡ് ടിവിയിലും, ആമസോണ്‍ ഫയര്‍ ഒഎസ് ഉപകരണങ്ങളിലും, ആപ്പിള്‍ ടിവിയിലും ജിയോ ടിവി + ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സാധാരണ ഒടിടി ആപ്പുകള്‍ ലോഗിന്‍ ചെയ്യുന്നത് പോലെ ലോഗിന്‍ ചെയ്യാം. ജിയോഫൈബര്‍, ജിയോ എയര്‍ഫൈബര്‍ എന്നിവയ്ക്കായി നല്‍കിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. വിവിധ ചാനലുകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഈ ആപ്പ് മുഖേന ടിവികളില്‍ ആസ്വദിക്കാം.
വാര്‍ത്ത, വിനോദം, കായികം, സംഗീതം, കിഡ്‌സ്, വാണിജ്യം, ഭക്തി വിഭാഗങ്ങളിലായി 800 ല്‍ ഏറെ ചാനലുകള്‍ ഇതിലുണ്ട്. ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ഈ ആപ്പിലൂടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സോണി ലിവ്, ജിയോ സിനിമ പ്രീമിയം, സീ5, ഫാന്‍കോഡ് പോലുള്ള ഒടിടി ആപ്പുകളിലെ ഉള്ളടക്കങ്ങളും ജിയോ ടിവി പ്ലസില്‍ ആസ്വദിക്കാനാവും.
ഗൂഗിള്‍പപ്ലേ സ്റ്റോറിലുടെയാണ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ആപ്പിള്‍ ടിവിയിലും, ആമസോണ്‍ ഫയര്‍ ഒഎസിലും പ്രധാന ആപ്പ്‌സ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
എല്ലാ ജിയോ ഫൈബര്‍, എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ജിയോ ടിവി പ്ലസ് ഉപയോഗിക്കാനാവില്ല.
ജിയോ എയര്‍ ഫൈബറിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും 599 രൂപ, 899 രൂപ പ്ലാനുകളോ അതിലും ഉയര്‍ന്ന നിരക്കിലുള്ള പ്ലാനുകളോ ഉപയോഗിക്കുന്ന ജിയോ ഫൈബര്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും 999 രൂപയോ അതില്‍ കൂടിയ നിരക്കിലോ ഉള്ള ജിയോ ഫൈബര്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ജിയോ ടിവി പ്ലസ് ആസ്വദിക്കാം.
ആന്‍ഡ്രോയിഡ് അല്ലാത്ത സാംസങ് ടിവികളില്‍ ജിയോ ടിവി പ്ലസ് ആപ്പ് ലഭിക്കില്ല. സാംസങ് ഒഎസില്‍ ആപ്പ് ലഭ്യമല്ല. അത്തരം ടിവി ഉപയോഗിക്കുന്നവര്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സിന്റെ സഹായത്തോടെ മാത്രമേ ജിയോ ടിവി + ആസ്വദിക്കാനാവൂ.
Content Highlights: jio tv + app launched, android tv, apple tv, amazon fire os devices
Published: 21 Aug 2024, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented