ട്രാവന്‍കൂര്‍ ടാക്കീസിന്റെ ബാനറില്‍ വിഷ്ണു രീതികുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ദി ബുക്ക് ഇന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ചിത്രത്തില്‍ വരദാ ജിഷന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബറില്‍ ചിത്രം ഒടിടി റിലീസിനെത്തും.

മിസ്റ്ററി ഹൊറര്‍ ത്രില്ലറാണ് 'ദി ബുക്ക് ' എന്ന് സംവിധായകന്‍ വിഷ്ണു പറയുന്നു. 20 വയസ്സ് മാത്രം പ്രായമുള്ള വിഷ്ണു മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണ്. സ്‌കൂള്‍ നാടകങ്ങളില്‍ കൂടി ഹ്രസ്വചിത്രങ്ങളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയതാണ് വിഷ്ണു. ഇദ്ദേഹത്തെ കൂടാതെ ഈ സിനിമയിലെ അണിയറയില്‍ പ്രവര്‍ത്തിച്ച ഒട്ടുമിക്കവരും പുതുമുഖങ്ങളാണ്. 

വരദയെ കൂടാതെ കൃഷ്ണപ്രസാദ്, ഷൈലജ ദേവി, ശ്രീദേവി ഉണ്ണികൃഷ്ണന്‍, പ്രമോദ് വെളിയന്നാട് തുടങ്ങിയവരും അഭീകിരണ്‍, ഗൗരി സായി, ഡെബോറ പ്രവീണ്‍, സൂര്യ ദിനു, ഡോണി ജോപ്പന്‍ തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. 10 ദിവസം കൊണ്ട് ഏറ്റവും കുറഞ്ഞ ചെലവിലാണ് ചിത്രം നിര്‍മിച്ചത്. 

കിരണ്‍ വിനോദ്, ധനീഷ് വി എസ്, മേഘ അനില്‍, അക്ഷയ് എസ്, കിരണ്‍ കൊച്ചുപറമ്പന്‍, സുധീഷ് കെ എസ്, അലന്‍ സന്തോഷ്, വൈശാഖ് സതീഷ്, സുധീപ്, മിഥുന്‍, അശ്വിന്‍ പ്രമോദ്, പ്രവില്‍ പി, അജിത് അരവിന്ദന്‍, ഗോകുല്‍ രാജ്, സായി കവിയൂര്‍, പ്രതീഷ് കവിയൂര്‍ ജോബി തിരുവല്ല തുടങ്ങിവരാണിതിന്റെ അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രാഹകന്‍- വിഷ്ണു സതീഷ,് എഡിറ്റര്‍- ശ്രീഹരി സുരേഷ്. രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നവാഗതനായ മെല്‍വിന്‍ സാമുവല്‍ സാമാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്. വിഷ്ണു രതികുമാര്‍ തന്നെ ആണ്  ണ്ടു ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയത്. തിരുവല്ല, കോട്ടയം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍.

Content Highlights: The Book Malayalam Movie Vishnu Reethikumar Varada Jishin