നിവിൻ പോളി-ഗിരീഷ് എ.ഡി കൂട്ടുകെട്ടിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് 28 ദിവസങ്ങൾ പിന്നിടുമ്പോഴും കേരളത്തിലുടനീളമുള്ള 266 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡ് ഇനി 'ബെത്ലഹേം കുടുംബ യൂണിറ്റി'ന് സ്വന്തം.
ആഗോളതലത്തിൽ 300 കോടിയും കടന്ന് കുതിക്കുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടുന്ന സിനിമയായിരിക്കുകയുമാണ്. നിവിൻ പോളിക്കൊപ്പം മമിത ബൈജുവാണ് ചിത്രത്തിൽ നായിക വേഷത്തിലുള്ളത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര- തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുടെ ബോക്സ് ഓഫീസ് നേട്ടം നിലനിർത്താൻ അണിയറപ്രവർത്തകർ ഉപയോഗിച്ച ഷോർട്ട് ഫിലിം അടക്കമുള്ള വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളും ചിത്രത്തെ വാർത്തകളിൽ സജീവമാക്കി നിർത്തുകയുണ്ടായി.
വിഷ്ണു വിജയിന്റെ സംഗീതവും അജ്മൽ സാബുവിന്റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്റെ കൃത്യതയാർന്ന എഡിറ്റിങ്ങും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. പ്രായഭേദമന്യേ ഏവരും വീണ്ടും തിയേറ്ററുകളിലേക്ക് റീവാച്ചിനായി വരുന്നതിനാൽ തന്നെ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: Bethlehem Kudumba Unit crosses ₹300 crore in worldwide box office collections. The film continues its successful run in 266 centers across Kerala in its fifth week. Directed by Girish AD, the movie stars Nivin Pauly and Mamitha Baiju in lead roles. Produced by Fahadh Faasil, Dileesh Pothan, and Syam Pushkaran under Bhavana Studios. Unique promotional strategies including short films contributed to its sustained theatrical success.
Published: 17 Sept 2026, 07:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented