ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്‌സാണ്ടറിന്റെ ഉടമസ്ഥതയിലുള്ള ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസ്. ചിത്രം നവംബർ 20-ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് പാൻ- ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്.
ശ്രീലീല, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സായ് അഭ്യങ്കർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർഹിറ്റുകളായിട്ടുണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്ലിംപ്‌സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാർത്തികേയ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് സായ് പല്ലവി വേഷമിടുന്നത്.
കേരളത്തിൽ വലിയ റിലീസായി പ്രദർശനത്തിനൊരുങ്ങുന്ന 'ഓം' ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. എട്ടുവർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. 'ഓം ചാപ്റ്റർ വൺ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉതിരം: ദ ബ്ലഡ് വുഡ്' എന്നാണ്.
മാസ്- ആക്ഷൻ ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത് എന്നാണ് ചിത്രത്തിന്റെ ടീസർ, ഗ്ലിംപ്‌സ് വീഡിയോകൾ എന്നിവ സൂചിപ്പിക്കുന്നത്. 'മാരി 2' എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെഗാബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'അമരന്' ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'ഓം'. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
പ്രൊഡ്യൂസർ: ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ: വിഷു രാമസാമി, കോ- പ്രൊഡ്യൂസർ: ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം: എഴിൽ അരസൻ, സംഗീതം: സായ് അഭ്യങ്കർ, എഡിറ്റിങ്: ആർ. കലയ്‌വന്നൻ, ആക്ഷൻ: യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, കലാസംവിധാനം: ആർ. പനീർസെൽവം, നൃത്തം: സാൻഡി, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണൻ ഗണപത്, കോസ്റ്റ്യൂം ഡിസൈനർ: കാവ്യ ശ്രീറാം, ഡി.ഐ: പ്രസാദ് ലാബ്, കളറിസ്റ്റ്: രംഗ, വി.എഫ്.എക്‌സ്: ഫാന്റം എഫ്.എക്‌സ്, സ്പെക്ടർ പോസ്റ്റ്, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: ശ്യാം പി.എം, സ്റ്റിൽസ്: വി. സിട്രറസ്, മേക്കപ്പ്: ബി. രാജ, കോസ്റ്റുമെർ: നാഗ്, പബ്ലിസിറ്റി ഡിസൈൻ: കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ്: അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്: മനോജ് മാഡി, ഡിജിറ്റൽ പി. ആർ: വിഷ്ണു സുഗതൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Binu George Alexander Productions acquired the Kerala distribution rights for the upcoming pan-Indian movie 'Om', starring Dhanush and Mammootty. The film will be distributed across Kerala theaters by Dream Big Films and is scheduled for a worldwide release on November 20. Directed by Rajkumar Periasamy, the film marks Mammootty's return to Tamil cinema after eight years, where he plays a gangster named Karthikeya. Produced by Wunderbar Films and R Take Studios, the star cast includes Sai Pallavi as a police officer, Sreeleela, and Indrans. Music is composed by Sai Abhyankkar, with action choreography by Yanick Ben and cinematography by Ezhil Arasan.
Published: 31 Oct 2026, 05:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented