ബോളിവുഡ് താരം താപ്സി പന്നുവിൻ്റെ വിവാഹ വീഡിയോ പുറത്ത്. അതീവ രഹസ്യമായി നടന്ന വിവാഹത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാഡ്മിന്റൺ താരവും അടുത്ത സുഹൃത്തുമായ മാതിയസ് ബോയാണ് വരൻ. ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തെക്കുറിച്ച് താപ്സി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. താപ്സിയുടെ സഹോദരിയും സുഹൃത്തുക്കളുമൊക്കെ ചേർന്ന് നടിയെ ആഘോഷപൂർവം കൊണ്ടുവരുന്നത് വീഡിയോയിൽ കാണാം. താപ്സിയും മാതിയസും സുഹൃത്തുക്കളും ഒക്കെ ആഹ്ലാദത്തോടെ ഡാൻസ് കളിക്കുന്നതും വീഡിയോയിലുണ്ട്.
ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി പത്ത് വര്‍ഷത്തോളമായി പ്രണയത്തിലാണ് താപ്‌സി. ബോളിവുഡിലെ തന്റെ ആദ്യചിത്രം 'ചാഷ്‌മേ ബദ്ദൂര്‍' ചെയ്ത വര്‍ഷത്തിലാണ് മാതിയസിനെ കണ്ടുമുട്ടിയതെന്ന് താപ്‌സി വെളിപ്പെടുത്തിയിരുന്നു.
രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Content Highlights: taapsee pannus mathias boe wedding video
Published: 03 Apr 2024, 05:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented