സൂര്യയുടെ 300 കോടി കളക്ഷൻ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്.

തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആർ.ജെ. ബാലാജി ചിത്രം കറുപ്പ്. ചിത്രം ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ടു. നിർമാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പോസ്റ്ററും അവർ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷൻ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ് ഘടകങ്ങളാൽ സമ്പന്നമായ സമ്പൂർണ്ണ ആക്ഷൻ എന്റർടെയ്‌നറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം തിയേറ്ററിൽ സമ്മാനിക്കുക്കയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽനിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന നിയമവ്യവസ്ഥയ്ക്കുള്ളിലെ അഴിമതിക്കെതിരെ പോരാടാൻ അഭിഭാഷകന്റെ വേഷം ധരിക്കുന്ന വേട്ടക്കറുപ്പ് എന്ന കാവൽദൈവത്തെ ചുറ്റിപ്പറ്റിയാണ് കറുപ്പ് എന്ന ഫാന്റസി ആക്ഷൻ ഡ്രാമ (Fantasy Action Drama) നീങ്ങുന്നത്. ആർ.ജെ. ബാലാജി എന്നിവരും ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നു.
വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മേയ് 15-നാണ് ചിത്രം റിലീസ് ചെയ്തത്. പിആർഒ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ.
Content Highlights: Rewriting box office history, the highly anticipated fantasy-action thriller Karuppu has officially entered the prestigious ₹300-crore global club. The production house Dream Warrior Pictures confirmed the monumental milestone by releasing a special celebratory poster, officially crowning the film as the highest-grossing Tamil film of the year.
Published: 30 May 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented