സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം താരത്തിന്റെ കരിയറിലെ 251ാമത്തെ ചിത്രമാണ്. സുരേഷ് ​ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്.

വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററിൽ സുരേഷ് ഗോപിയെത്തുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താടിയും നീട്ടിവളർത്തിയ മുടിയും വലതുകൈയിൽ വലിയൊരു ടാറ്റുവും അണിഞ്ഞാണ് കഥാപാത്രത്തിന്റെ ലുക്ക്.

എതിറിയൽ എൻറർടെയ്‍ൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്. ഓഗസ്റ്റ് സിനിമാസ് ആണ് വിതരണം. ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവർത്തകർ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും. നിഥിൻ രൺജി പണിക്കരുടെ കാവൽ, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പൻ, ജോഷിയുടെ പാപ്പൻ എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

content highlights : suresh gopi 251th movie poster direcyed by Rahul Ramachandran