അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ബോർഡർ 2-ന്റെ ടീസർ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.

സണ്ണി ഡിയോൾ | സ്ക്രീൻഗ്രാബ്
തന്റെ വരാനിരിക്കുന്ന ചിത്രമായ ബോർഡർ 2-ന്റെ ടീസർ ലോഞ്ചിനിടെ വിതുമ്പിക്കരഞ്ഞ് നടൻ സണ്ണി ഡിയോൾ. പിതാവും മുതിർന്ന നടനുമായ ധർമേന്ദ്രയുടെ മരണശേഷം സണ്ണി ഡിയോൾ പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
ജെ.പി. ദത്ത സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ വാർ-സ്റ്റക്ഷൻ ഡ്രാമയാണ് ബോർഡർ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നോണമാണ് ബോർഡർ 2 വരുന്നത്. അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ബോർഡർ 2-ന്റെ ടീസർ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ പ്രേക്ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പിതാവ് ധർമേന്ദ്രയെ ഓർത്ത് സണ്ണി ഡിയോൾ വിതുമ്പിയത്.
സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാൻജ്, അഹാൻ ഷെട്ടി എന്നിവരാണ് ബോർഡർ 2ലെ പ്രധാന താരങ്ങൾ. യുദ്ധരംഗങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് ടീസർ.
ജെ.പി. ദത്തയുടെ ജെ.പി. ഫിലിംസുമായി സഹകരിച്ച് ഗുൽഷൻ കുമാറും ടി-സീരീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, ജെ.പി. ദത്ത, നിധി ദത്ത എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2026 ജനുവരി 23-നാണ് ബോർഡർ 2 തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Sunny Deol makes first public appearance post-father`s death at Border 2 teaser launch. See his emotional reaction & film details.
Published: 16 Dec 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented