
'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂഡേ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി ഒരു എ.ഐ. വീഡിയോ. യഥാർഥ ജീവിതത്തിലും പങ്കാളികളായ ടോം ഹോളണ്ടും സെൻഡയയും പഴയ കേരള രീതിയിൽ വിവാഹം ചെയ്യുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. 'ശ്യാമ' എന്ന ചിത്രത്തിലെ ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ പഴയ കല്യാണ വീഡിയോ ആൽബങ്ങളെ ഓർമിപ്പിക്കുന്നതാണ് വീഡിയോ.
ഹാഫിസ് എന്ന കണ്ടന്റ് ക്രിയേറ്റർ നിർമിച്ചിരിക്കുന്ന വീഡിയോ ഇതുവരെ 4.2 കോടിയോളംപേർ കണ്ടുകഴിഞ്ഞു. സ്വർണക്കരയുള്ള മറൂൺ പട്ടുസാരിയും ആഭരണങ്ങളും ധരിച്ചാണ് സെൻഡയയെ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂ ചൂടിയാണ് എം.ജെ. അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പണ്ടുകാലത്ത് വരന്മാരുടെ സ്ഥിരം വേഷമായ ഓഫ് വൈറ്റ് കളർ ഷർട്ടും വെള്ള മുണ്ടുമാണ് സ്‌പൈഡർമാൻ ധരിച്ചിരിക്കുന്നത്.
ഹോളിവുഡിലെയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെയും വമ്പൻ താരനിര അതിഥികളായി എത്തുന്നു. സ്‌കാർലറ്റ് ജോഹാൻസൺ, എലിസബത്ത് ഓൾസൺ, എമ്മ സ്‌റ്റോൺ എന്നിവരെ കസവ് സാരിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്‌വർത്ത്, ടോബി മഗ്വെയർ, ആൻഡ്രൂ ഗാർഫീൽഡ് എന്നിവരും അതിഥികളായുണ്ട്.
കൂടാതെ ആന്റണി മക്കി, സെബാസ്റ്റ്യൻ സ്റ്റാൻ, മാർക്ക് റഫലോ, ഹഗ് ജാക്ക്മാൻ എന്നിവർ ലുങ്കിയും വേഷവുമണിഞ്ഞ് പന്തലിലേക്ക് കസേരകൾ ചുമക്കുന്നതും വലിയ പാത്രങ്ങളിൽ സദ്യയൊരുക്കുന്നതും വീഡിയോയിലുണ്ട്. ജീൻ ഗ്രേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഡി സിങ്ക് ഹൃദയം തകർന്ന ഭാവത്തോടെ വിവാഹം നോക്കിനിൽക്കുന്നതും, വോൾവറിൻ (ലോഗൻ) അതിഥികൾക്ക് സാമ്പാർ വിളമ്പുന്നതുമൊക്കെ ആരാധകർക്കിടയിൽ കൗതുകമുണർത്തുന്നു.
വാഴയിലയിലെ സദ്യ, മുല്ലപ്പൂമാലകൾ, വെള്ള അംബാസഡർ കാർ തുടങ്ങി പഴയ കേരളത്തിലെ കല്യാണങ്ങളുടെ എല്ലാ തനിമയും സമന്വയിപ്പിച്ചാണ് ഈ എ.ഐ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ കമന്റുമായി താരങ്ങൾ ഉൾപ്പെടെ എത്തി. അജു വർഗീസും നടി സമീറ റെഡ്ഡിയും വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: An AI-generated video depicting Hollywood stars Tom Holland and Zendaya having a nostalgic, traditional Kerala-style wedding has gone viral on social media, accumulating over 42 million views. Created by content creator Hafiz, the video features Zendaya in a maroon silk saree with jasmine flowers and Tom Holland dressed in a traditional off-white shirt and mundu. Set to the classic Malayalam song 'Poonkatte Poy Chollamo', the video includes prominent Marvel Cinematic Universe stars as wedding guests dressed in traditional Kerala attire. Fan-favorite superheroes like Hugh Jackman's Wolverine are humorously shown serving sambar at the sadya, while other actors carry chairs and cook in big pans. The video accurately captures vintage Kerala wedding nostalgia—complete with banana leaf feasts and white Ambassador cars—drawing comments from popular Indian celebrities like Aju Varghese and Sameera Reddy.
Published: 06 Aug 2026, 08:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented