അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വിജയത്തിൽ നിരാശനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഓഫീസ് ബേസ്‌ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചുതകർക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രംപ് ദേഷ്യത്തോടെ ഓഫീസിലെ സാധനങ്ങൾ അടിച്ചു തകർക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

ഇതിന്‍റെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി കീവേഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും, ഇങ്ങനെയൊരു സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിശ്വസനീയ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. വൈറൽ വീഡിയോ സൂക്ഷമായി പരിശോധിച്ചതിൽനിന്നും ഒരു സൂചന ലഭിച്ചു. ദൃശ്യങ്ങളുടെ മുകൾഭാഗത്ത് വലതുവശത്തായി AI Generated എന്ന് ചെറിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ യഥാർത്ഥമല്ല എന്നതിലേക്കാണിത് വിരൽ ചൂണ്ടുന്നത്. തുടർന്ന്, വീഡിയോ എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് പരിശോധിച്ചു. ദൃശ്യങ്ങൾ 53 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമല്ലെന്ന് കണ്ടെത്തി.

വാസ്തവം

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നിരാശനായ ഡൊണാൾഡ് ട്രംപ് ഓഫീസ് തകർത്തു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എഐ നിർമ്മിതമാണ്.