
സ്മൃതി ഇറാനി, സ്മൃതി ഇറാനി ക്യൂംകി സാസ് ഭി കഭി ബഹു ഥിയിലെ കഥാപാത്രമായി | Photo: PTI, X/ Balaji Telefilms
താന്‍ ഒരുദിവസം അഭിനയിക്കാന്‍ എത്താതിരുന്നാല്‍ 120-ഓളം പേരുടെ ജീവനോപാധിയെ അത് ബാധിക്കുമെന്ന് മുന്‍കേന്ദ്രമന്ത്രിയും സീരിയല്‍ താരവുമായ സ്മൃതി ഇറാനി. അത് 120 കുടുംബങ്ങളോടുള്ള അനീതിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അഭിനേതാക്കള്‍ക്ക് നിശ്ചിതപ്രവൃത്തി സമയം വേണമെന്ന നടി ദീപിക പദുക്കോണ്‍ തുടങ്ങിവെച്ച ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന സ്മൃതി ഇറാനി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരയില്‍ സജീവമാണ്. 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യപ്പെട്ട 'ക്യൂംകി സാസ് ഭി കഭി ബഹു ഥി' എന്ന പരമ്പരയാണ് സ്മൃതി ഇറാനിയെ ശ്രദ്ധേയയാക്കിയത്. ഇതിന്റെ രണ്ടാംഭാഗത്തിലാണ് അവര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എക്ത കപൂര്‍ ആണ് പരമ്പരയുടെ നിര്‍മാതാവ്.
തന്റെ നിര്‍മാതാവിനെ വിജയിപ്പിക്കണമെന്ന് തനിക്ക് അതിയായ വാശിയുണ്ടായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. 'ഒരു യുവ വനിതാ നിര്‍മാതാവിന് ഇത്രയും പ്രശസ്തമായ ഒരു ഷോ ലഭിക്കുമ്പോള്‍, അഭിനേത്രി എന്ന നിലയില്‍ സംരംഭം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഞാന്‍ സ്ഥിരമായി നിര്‍മാതാവിനോട് സഹകരിച്ചില്ലെങ്കില്‍ അവര്‍ക്ക് വലിയ നഷ്ടം സംഭവിക്കും'- സ്മൃതി ഇറാനി പറഞ്ഞു.
'അങ്ങനെചെയ്താല്‍, അത് നിര്‍മാതാവിനോടുള്ള നീതികേടാണ്. ഞാന്‍ ജോലിക്ക് എത്തിയില്ലെങ്കില്‍, 120 പേര്‍ക്ക് അന്ന് ശമ്പളം ലഭിക്കില്ല. അത് 120 കുടുംബങ്ങളോട് ചെയ്യുന്ന അനീതിയാണ്. അതിനാല്‍, എന്റെ ജോലിയേയും അതിന്റെ ഉത്പന്നത്തേയും ഞാന്‍ കാണുന്ന രീതി ഇന്ന് വളരെ വ്യത്യസ്തമാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Former minister and actress Smriti Irani emphasizes her acting role`s impact, stating 120 people`s livelihoods depend on her daily presence. She highlights responsibility towards production and families
Published: 14 Oct 2025, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented