മുംബൈ: രുപാലി ഗാംഗുലി പ്രധാന താരമായിട്ടുള്ള സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോയായ 'അനുപമ'യുടെ സെറ്റില്‍ ക്യമാറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു. ഷോ ചിത്രീകരണത്തിനിടെ ഈ മാസം 14-ന് വിനീത് കുമാര്‍ മന്ദാല്‍ എന്ന 32-കാരനാണ് മരിച്ചത്. സാങ്കേതിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെ വയറില്‍നിന്ന് ഷോക്കേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അതേ സമയം ഒരാളുടെ ജീവനെടുത്ത ദുരന്തത്തില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അനുപമയുടെ അണിയറ പ്രവര്‍ത്തകരായ രാജന്‍ ഷാഹിയുടെ ഡയറക്ടേഴ്സ് കുട്ട് പ്രൊഡക്ഷന്‍സ്, ദുരന്തത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. പ്രൊഡക്ഷന്‍ ഹൗസിന്റെ മൗനത്തെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) പ്രസിഡന്റ് സുരേഷ് ഗുപ്ത അപലപിച്ചു.
അനുപമയുടെയും ചാനലിന്റെയും നിര്‍മാതാക്കള്‍ വിഷയം ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ഷൂട്ടിങ് സ്ഥലങ്ങളില്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് അപകടത്തിന് കാരണമെന്നും ഗുപ്ത പറഞ്ഞു.
2020ല്‍ പ്രീമിയര്‍ ചെയ്ത ജനപ്രിയ സ്റ്റാര്‍ പ്ലസ് ടിവി ഷോയാണ് അനുപമ. രൂപാലി ഗാംഗുലി അവതരിപ്പിക്കുന്ന അനുപമ എന്ന വീട്ടമ്മയുടെ കഥയാണ് ഈ പരമ്പരയിലുള്ളത്.
Content Highlights: Anupamaa-Camera Assistant Dies Due To Electrocution On The Set Of Rupali Gangulys Show
Published: 17 Nov 2024, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented