സിനിമയിലുള്ളത്ര അശ്ലീലതയോ അക്രമമോ ഇല്ല; സീരിയലുകളിൽ സെൻസർഷിപ്പ് ആവശ്യമില്ല - സംഗീത മോഹൻ
സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന അഭിപ്രായമില്ലെന്ന് ചലച്ചിത്ര- ടെലിവിഷന്‍ താരം സംഗീത മോഹൻ. കുടുംബപ്രേക്ഷകർക്ക് കാണാൻ കഴിയാത്ത തരത്തിൽ, സിനിമയിലുള്ള അത്ര അശ്ലീലതയോ അക്രമമോ സീരിയലുകളിൽ ഇല്ല. അതുകൊണ്ട് സെൻസർഷിപ്പ് വേണ്ട എന്നാണ് അഭിപ്രായം. നയരൂപീകരണത്തിന്റെ ഭാഗമായി സീരിയലുകളിൽ സെൻസർഷിപ്പ് വന്നാൽ പോലും അത് നടപ്പാകുമോ എന്നു സംശയമാണെന്നും അവർ പറഞ്ഞു.
'സിനിമ മേഖലയിലുള്ളത് പോലെ സീരിയലിലും പ്രശ്നമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് പ്രധാന പ്രശ്നം. രാത്രി ഷൂട്ട് കഴിഞ്ഞാൽ ആർടിസ്റ്റുകളെ കൃത്യമായി വീടുകളിലെത്തിക്കാൻ വണ്ടിയുണ്ട്. എന്നാൽ, പല ജൂനിയർ ആർടിസ്റ്റുകളെയും ഏറ്റവും അവസാനം പത്ത് മണിയാകുമ്പോഴേക്കും തമ്പാനൂർ വരെ എത്തിക്കും. അവിടെ സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അവിടെ രാത്രി കിടന്ന് രാവിലെയാണ് പലരും വീട്ടിലേക്ക് പോകുന്നത്. രാത്രി എട്ടുമണിയോടെ പണി കഴിഞ്ഞിട്ടും അന്ന് വീട്ടിലെത്താനുള്ള സൗകര്യം ഇവർക്കില്ല. എല്ലാവരുമല്ല, ചില നിർമ്മാതാക്കൾ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് ജൂനിയർ ആർടിസ്റ്റുകൾ പറയുന്നത്', സംഗീത മോഹൻ വ്യക്തമാക്കി.
Content Highlights: Sangeetha Mohan on Serial Censorship: Practical Challenges and Junior Artist Struggles
Published: 03 Aug 2025, 05:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented