സ്ത്രീകളെ നഗ്നരാക്കി അവതരിപ്പിച്ചാൽ നൂറുപേർ അധികം വരുമെന്നാണ് അവർ കരുതുന്നത്.

സിനിമകളിൽ സ്ത്രീകളെ കാഴ്ചവസ്തുക്കളെപ്പോലെ അവതരിപ്പിക്കുന്നതിനേക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടാറുണ്ട്. ഗ്ലാമറസ് നൃത്തരംഗങ്ങളിലും അപ്രധാന റോളുകളിലും അവതരിപ്പിക്കുകയും ഇറക്കംകുറഞ്ഞ വസ്ത്രങ്ങൾ നൽകുകയുമൊക്കെ ചെയ്യുന്നതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. നടി സ്മിതാ പാട്ടീൽ കാലങ്ങൾക്കുമുമ്പേ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മുമ്പ് ദൂരദർശന് നൽകിയ ഒരു അഭിമുഖത്തിനിടെ സ്മിതാ പാട്ടീൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
ആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ സ്ത്രീകളെ അർധനഗ്നരായി അവതരിപ്പിക്കണം എന്ന ധാരണ തെറ്റാണെന്നുപറഞ്ഞ് വിമർശിക്കുകയാണ് സ്മിതാ പാട്ടീൽ ചെയ്തത്. പുരുഷന്മാരെ നഗ്നരാക്കി അവതരിപ്പിക്കില്ല. എന്നാൽ സ്ത്രീകളെ നഗ്നരാക്കി അവതരിപ്പിച്ചാൽ നൂറുപേർ അധികം വരുമെന്നാണ് അവർ കരുതുന്നത്. ഈ ചിത്രത്തിൽ സെക്സ് ഉണ്ടെന്നും അർധനഗ്നരായ ശരീരങ്ങൾ ഉണ്ടെന്നും പറഞ്ഞ് കാഴ്ചക്കാരെ ആകർഷിക്കാൻ നോക്കുകയാണ്.
ഇത് വളരെ മോശം മനോഭാവമാണെന്നും ഒരു സിനിമ വിജയിക്കുന്നതിന്റെ അടിസ്ഥാനം അതല്ലെന്നും സ്മിതാ പാട്ടീൽ പറഞ്ഞു. ഒരു സിനിമ വിജയിക്കണമെങ്കിൽ അത് ഹൃദയത്തിൽ നിന്ന് സത്യം പങ്കുവെക്കുന്നതാകണം. അല്ലാത്തെ അത്തരം പോസ്റ്ററുകൾ കൊണ്ട് സിനിമ ഓടാൻ പോകുന്നില്ല- എന്നാണ് സ്മിത പറഞ്ഞത്.
സിനിമാലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാർത്താ വായനക്കാരിയായിരുന്ന സ്മിതാ പാട്ടീൽ നേരത്തേ ദൂരദർശനിൽ ജോലി ചെയ്യുകയും തീയേറ്ററിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദശകത്തിലേറെ സിനിമാലോകത്ത് നിന്ന സ്മിതാ പാട്ടീൽ എൺപതിലേറെ ഹിന്ദി ചിത്രങ്ങളിലും മറാത്തി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
നടനും രാഷ്ട്രീയക്കാനുമായ രാജ് ബബ്ബറുമായി 1986-ൽ വിവാഹിതയാവുകയും ഇരുവർക്കം പ്രതീക് ബബ്ബാർ എന്ന മകൻ ജനിക്കുകയും ചെയ്തു. 1986-ൽ മുപ്പത്തിയൊന്നാം വയസ്സിൽ പ്രസവാനന്തരമുണ്ടായ സങ്കീർണതകളേത്തുടർന്നായിരുന്നു മരണം.
ഷിർപുരിൽ രാഷ്ട്രീയക്കാരനായ അച്ഛന്റെയും നഴ്സായ അമ്മയുടെയും മകളായാണ് സ്മിതാ പാട്ടീലിന്റെ ജനനം. ബോംബെ സർവകലാശാലയിൽ നിന്ന് ലിറ്ററേച്ചറിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
Content Highlights: Smita Patil`s powerful critique of women`s objectification in cinema resurfaces.
Published: 05 Jan 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented