
പ്രസ് ഫോട്ടോഗ്രഫിയിലെ കുലപതിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ശിവനെക്കുറിച്ച് കേരള മീഡിയ അക്കാഡമി നിർമ്മിച്ച് മകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ശിവനയനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
നടൻ പൃഥ്വിരാജാണ് ട്രെയിലർ പുറത്തുവിട്ടത്കേരളത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ ഫിലിം സ്റ്റിൽ ക്യാമറയിലൂടെ പകർത്തിയെടുക്കാൻ സാധിച്ച അതുല്യനായ ഒരു ഫോട്ടോ ജേണലിസ്റ്റ് കൂടിയായിരുന്നു ശിവൻ എന്നും അദ്ദേഹത്തെ ജീവിതത്തിൽ അടുത്തറിയാമെന്നത് ഒരു ബഹുമതിയായി കാണുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
ശിവന്റെ കലയും ജീവിതവും ആവിഷ്‌ക്കരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ എം.ടി.വാസുദേവൻനായരും ,കെ.എസ്.സേതുമാധവനും മുതൽ മോഹൻലാലും മണിരത്‌നവും പ്രിയദർശനും മഞ്ജുവാര്യരും തുടങ്ങി ഒട്ടേറെപ്പേർ ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്. മാധ്യമ രംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖരെക്കുറിച്ച് മീഡിയാ അക്കാഡമി നിർമ്മിക്കുന്ന സീരീസിൽ ആദ്യത്തേതാണ് ശിവനയനം. ഒന്നര വർഷം മുമ്പ് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററിയുടെ ചിത്രീകരണം തന്റെ സിനിമാ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും സന്തോഷ് ശിവൻ വേഗം പൂർത്തിയാക്കിയിരുന്നു. മാധ്യമ പ്രവർത്തകനായ വി.എസ്.രാജേഷാണ് ഡോക്യുമെന്ററിയുടെ എഴുത്തും ഗവേഷണവും നിർവഹിച്ചത്. ചിത്രത്തിന്റെ ഫൈനൽകട്ട് ശിവൻ കണ്ടിരുന്നു.
ഡോക്യുമെന്ററികളെല്ലാം ഒരുമിച്ച് റിലീസ് ചെയ്യാനാണ് മീഡിയ അക്കാഡമി ഉദ്ദേശിച്ചിരുന്നതെങ്കിലും ശിവന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന് ആദരസൂചകമായി ഉടൻ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.ഇതിന്റെ ഭാഗമായാണ് ശിവന്റെ സഞ്ചയന ദിനമായ ജൂലായ് ഒന്നിന് ട്രെയിലർ പുറത്തുവിടുന്നത്. മീഡിയാ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. വൈകാതെ തന്നെ മോഹൻലാൽ ചിത്രം റിലീസ് ചെയ്യും.
Content Highlights: Sivan Photographer tribute documentary video sivanayanam trailer released
Published: 01 Jul 2021, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented