ഒരുകാലത്ത് ദക്ഷിണേന്ത്യൻ സിനിമകളിലെ മുൻനിര നടിയായിരുന്നു സിമ്രാൻ. തെന്നിന്ത്യയിലെ പ്രധാന താരങ്ങൾക്കെല്ലാം ഒപ്പം അവർ വേഷമിട്ടിട്ടുണ്ട്. സിമ്രാന്റെ ദക്ഷിണേന്ത്യൻ സിനിമയിലെ അരങ്ങേറ്റം മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെയാണ്. അടുത്തിടെ തമിഴ് ചാനലായ സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ അവർ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടി ഐക്കോണിക് ഫിഗറാണെന്നും ഇന്നും ഒരു മാറ്റവുമില്ലെന്നും അവർ പറഞ്ഞു. എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി. തന്റെ സഹോദരൻ സുമിത് രണ്ടുചിത്രങ്ങളിലാണ് മമ്മൂട്ടിക്കൊപ്പം വേഷമിട്ടതെന്നും അവർ പറഞ്ഞു.
"ഇന്ദ്രപ്രസ്ഥം എന്ന ഒറ്റച്ചിത്രമേ മമ്മൂട്ടി സാറിനൊപ്പം ചെയ്തിട്ടുള്ളൂ. തമിഴ്നാട്ടിൽ ഡൽഹി ദർബാർ എന്ന പേരിലാണ് ആ പടം റിലീസ് ചെയ്തത്. വിദ്യാസാഗറായിരുന്നു സംഗീതസംവിധായകൻ. ഞാൻ പക്ഷേ മമ്മൂട്ടി സാറിന്റെ നായികയല്ലായിരുന്നു. വിദ്യാസാഗർ ഈണമിട്ട രണ്ട് ഗാനങ്ങളുണ്ട് ആ ചിത്രത്തിൽ. അതിമനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ദക്ഷിണേന്ത്യയിലെ എന്റെ ആദ്യ ചിത്രവും അതായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിനുശേഷമാണ് നേരുക്ക് നേർ ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. തീരെ മാറിയിട്ടില്ല. നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് മമ്മൂട്ടി സാർ. രജനി സാറും അങ്ങനെത്തന്നെ. എന്റെ അനിയൻ സുമിത് മമ്മൂട്ടി സാറിനൊപ്പം ബിഗ് ബി എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഇളയ സഹോദരനായി വേഷമിട്ടിരുന്നു." സിമ്രാൻ പറഞ്ഞു.
അഭിഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലാണ് സിമ്രാൻ ഒടുവിൽ വേഷമിട്ടത്. എം. ശശികുമാർ നായകനായ ചിത്രം വമ്പൻ ഹിറ്റായിരുന്നു.
Content Highlights: Simran praises Mammootty as an iconic figure and role model
Published: 03 Jun 2025, 08:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented