വിജയ് നായകനായ 'യൂത്ത്'(2002) എന്ന തമിഴ് ചിത്രത്തിലെ എക്കാലത്തെയും ഹിറ്റായ 'ആള്‍ത്തോട്ട ഭൂപതി' എന്ന ഗാനത്തിലെ സ്റ്റെപ്പുകള്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് നടി സിമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു. 'യൂത്തി'ൽ വിജയ്‌യും സിമ്രാനും ഒന്നിച്ചഭിനയിച്ച പാട്ടാണിത്.
ഈ ഗാനം തിയേറ്ററുകളിലെത്തി ഏകദേശം 24 വര്‍ഷങ്ങള്‍ക്ക് ശേഷം, ലണ്ടനിലെ സഹനര്‍ത്തകര്‍ക്കൊപ്പം ഊര്‍ജസ്വലതയോടെ നൃത്തം ചെയ്യുന്ന സിമ്രാനെ വീഡിയോയില്‍ കാണാം. '24 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടന്‍കാര്‍ക്കൊപ്പം താളം പിടിക്കുന്നു' എന്ന് കുറിച്ചുകൊണ്ടാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്. കൂടെ നൃത്തംചെയ്യുന്നവരെയും വീഡിയോയില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.
മഞ്ജു വാര്യര്‍, ലിസി, കല്യാണി പ്രിയദര്‍ശന്‍, അമലാ പോള്‍, ചിന്മയി, തുടങ്ങി ചലച്ചിത്രരംഗത്തെ ചിലരും ആരാധകരും വീഡിയോക്ക് ലൈക്കുകളും കമന്റുകളുമായെത്തി. ഐകോണിക് എന്നാണ് ചിന്മയി കമന്റായി കുറിച്ചത്.
ഈ ഗാനം ഇപ്പോഴും എത്രത്തോളം ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് ആരാധകരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. 'സിമ്രാന്‍ മികച്ച നര്‍ത്തകിയാണെ'ന്നും 'ഈ പാട്ടിനോടുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നും' കമന്റുകളുണ്ട്. മറ്റുചിലര്‍ ഈ ഗാനവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ കമന്റായി പങ്കുവെച്ചു. 'മാഡം, നിങ്ങള്‍ ഒരു ഇതിഹാസമാണ്. നിങ്ങളും വിജയ് സാറും ഒരിക്കല്‍ കൂടി ഈ ഗാനത്തിന് ഒരുമിച്ച് നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'വെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
Content Highlights: Actress Simran revives the iconic `Aal Thotta Boopathi` song from Vijay`s `Youth` with a stunning dance performance in London, captivating fans and celebrities.
Published: 20 Oct 2025, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented