തന്റെ കരിയറിലെ അൻപതാം ചിത്രം പ്രഖ്യാപിച്ച് തമിഴ് സൂപ്പർതാരം സിലമ്പരശൻ എന്ന സിമ്പു. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രമൊരുക്കിയ ദേസിങ് പെരിയസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിമ്പു തന്നെയാണ്. തന്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു ചിത്രത്തിന്റെ നിർമാതാവാകുന്നത്. ആത്മൻ സിനി ആർട്സ് എന്ന ബാനറിലാണ് കരിയറിലെ അൻപതാം ചിത്രം അദ്ദേഹം നിർമിക്കുന്നത്. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയാണ്.
പ്രവീൺ ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർ- എസ്.എസ്. മൂർത്തി, സംഘട്ടന സംവിധാനം- കെവിൻ കുമാർ, വസ്ത്രാലങ്കാരം - നിരഞ്ജനി അഹാതിയൻ, വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, പബ്ലിസിറ്റി ഡിസൈൻ- എ.ഡി.എഫ്.എക്സ് സ്റ്റുഡിയോ, പി.ആർ.ഒ- സതീഷ്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Silambarasan announced fiftieth film
Published: 04 Feb 2025, 02:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented