കൊച്ചി: ലോകപ്രശസ്ത ഫോട്ടോഗ്രഫി ബ്രാൻഡായ കൊഡാക്കിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (SIFA) സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന അനലോഗ് ഫോട്ടോഗ്രഫി & സിനിമട്ടോഗ്രാഫി വർക്ക്ഷോപ്പായ 'Let There Be Light The Analogue Week'-ന് തുടക്കമായി. SIFA ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ഛായാഗ്രാഹകനായ അലേഖ് അജയഘോഷ്, ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്, SIFA സിഇഒ വിനീത് പീറ്റർ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫോട്ടോഗ്രഫിയുടെയും സിനിമാറ്റോഗ്രഫിയുടെയും മേഖലയിലെ അനലോഗ് സാങ്കേതികവിദ്യയുടെ പ്രാധാന്യവും പാരമ്പര്യവും അവർ പങ്കുവെച്ചു. ആദ്യ ഫോട്ടോഗ്രാഫിന്റെ 200 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക വർക്ക്ഷോപ്പ് ജൂലൈ 17 വരെയാണ് നടക്കുന്നത്. 35mm, Medium Format, Large Format, Darkroom Printing, 16mm Motion Picture Film എന്നീ മേഖലകളിൽ പ്രമുഖ വിദഗ്ധരുടെ നേതൃത്വത്തിൽ തിയറിയും പ്രായോഗിക പരിശീലനവും നൽകും.
ഡിജിറ്റൽ യുഗത്തിലും അനലോഗ് ഫോട്ടോഗ്രഫിയുടെ കലയും സംസ്‌കാരവും പുതിയ തലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. ഫോട്ടോഗ്രഫിയിലും സിനിമാറ്റോഗ്രഫിയിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയിൽ വിദ്യാർത്ഥികൾ, സിനിമാ-ഫോട്ടോഗ്രഫി മേഖലയിലെ പ്രവർത്തകർ, അതിഥികൾ എന്നിവർ പങ്കെടുത്തു.
Content Highlights: South Indian Film Academy (SIFA), in collaboration with Kodak, has launched a week-long workshop named 'Let There Be Light The Analogue Week' in Kochi. Running until July 17, it covers film formats and darkroom printing.
Published: 13 Jul 2026, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented