കോടതി നടപടികൾ ചിത്രീകരിക്കാൻ ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം

കൊച്ചി: ഹൈക്കോടതിവളപ്പിൽ ഫോട്ടോയെടുക്കുന്നതിനും വീഡിയോ റെക്കോഡിങ്ങിനും ലൈവ് സ്ട്രീമിങ്ങിനും പൂർണ നിരോധനം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു. രജിസ്ട്രാർ ജനറലിന്റെതാണ് ഉത്തരവ്.
അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷക ക്ലാർക്കുമാർ, രജിസ്ട്രി ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി ഹൈക്കോടതിവളപ്പിൽ പ്രവേശിക്കുന്നവർക്കെല്ലാം നിയന്ത്രണം ബാധകമാണ്. സുരക്ഷയടക്കം കണക്കിലെടുത്താണ് മാർഗനിർദേശം പുറപ്പെടുവിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ഔദ്യോഗിക ആവശ്യത്തിനുള്ള ഫോട്ടോയും വീഡിയോയും രജിസ്ട്രി അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ ഏജൻസികൾക്കോ മാത്രമേ എടുക്കാൻ അനുവാദമുണ്ടാകു. രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ അവ പുറത്തുവിടാനും പാടില്ല. കോടതിവളപ്പിൽ നിന്നെടുത്ത ഫോട്ടോയോ വീഡിയോയോ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിലോ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയയിലോ അപ്‌ലോഡ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഔദ്യോഗിക ചടങ്ങുകളടക്കം പരിപാടികൾ മാധ്യമങ്ങൾക്ക് കവർ ചെയ്യാനാവൂ.
കോടതി നടപടികൾ ഫോട്ടോയെടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും ലൈവ് ചെയ്യാനും ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം.
Content Highlights: The Kerala High Court issued new guidelines imposing a complete ban on taking photos, recording videos, and live streaming inside its premises. Issued by the Registrar General, the rules apply to all visitors including lawyers, staff, and journalists due to security concerns.
Published: 26 Sept 2026, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented