ചന്ദനക്കള്ളനായ 'ഡബിള്‍ മോഹനന്‍'; വിലായത്ത് ബുദ്ധയിലെ പൃഥ്വിയുടെ ഭാ​ഗങ്ങൾ ആരംഭിച്ചു


രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെയാണ് കഥാ വികസനം. കോട്ടയം രമേഷാണ് ഭാസ്‌കരന്‍ മാഷിനെ ഭദ്രമാക്കുന്നത്.

വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ജയന്‍ നമ്പ്യാര്‍ സംവിധാനംചെയ്യുന്ന 'വിലായത്ത് ബുദ്ധ'യില്‍ ഡബിള്‍ മോഹനന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങി. ഒക്ടോബര്‍ 19-ന് മറയൂരില്‍ ചിത്രീകരണമാരംഭിച്ചെങ്കിലും 22-ാം തീയതിയാണ് പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങിയത്. പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന ചിത്രത്തിന്റെ രണ്ടുദിവസത്തെ ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് മറയൂരിലെത്തി അഭിനയിച്ചു തുടങ്ങിയത്.

ചന്ദനമരങ്ങളുടെ വിളനിലമായ മറയൂരിലെ മലമുകളില്‍ ചന്ദനമോഷ്ടാവ് ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വളരെ പഴക്കമുള്ള ഒരു ജീപ്പില്‍ തലയെടുപ്പോടെ തീക്ഷ്ണമായ ലക്ഷ്യവുമായി ഇരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോ ഫസ്റ്റ് ലുക്ക് പോസ്റ്ററായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഥാപാത്രത്തിന്റെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോ.മറയൂര്‍ ചന്ദനക്കാടുകളെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ചിത്രീകരണമാണ് ഇവിടെ അരങ്ങേറിയത്. മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌കരന്‍ മാഷും ശിഷ്യനായ ഡബിള്‍ മോഹനനും തമ്മില്‍ നടത്തുന്ന യുദ്ധം അരങ്ങുതകര്‍ക്കുമ്പോള്‍, അത് കാത്തുവെച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാവുകയാണ്.

രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെയാണ് കഥാ വികസനം. കോട്ടയം രമേഷാണ് ഭാസ്‌കരന്‍ മാഷിനെ ഭദ്രമാക്കുന്നത്. അയ്യപ്പനും കോശിയുമിലെ ഡ്രൈവറെ അവിസ്മരണീയമാക്കിയ കോട്ടയം രമേഷിന്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമായിരിക്കുമിത്. മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിക്കുന്നത്. വിനു മോഹന്‍, ഷമ്മി തിലകന്‍, തമിഴ് നടന്‍ ടി.ജെ. അരുണാചലം, രാജശ്രീ നായര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പ്രിയംവദാ കൃഷ്ണനാണ് നായിക. ജി.ആര്‍. ഇന്ദുഗോപന്റെ കഥയ്ക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജേക്സ് ബിജോയിയാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം-ബംഗ്‌ളാന്‍, മേക്കപ്പ്-മനുമോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍-സുജിത് സുധാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ റാഫേല്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്-മണ്‍സൂര്‍ റഷീദ്, വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്, പ്രോജക്ട് ഡിസൈനര്‍-മനു ആലുക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍-രഘു സുഭാഷ് ചന്ദ്രന്‍, എക്‌സിക്യുട്ടീവ്-പ്രൊഡ്യൂസര്‍-സംഗീത് സേനന്‍. പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്‌സ്-രാജേഷ് മേനോന്‍-നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അലക്‌സ്. ഇ. കുര്യന്‍. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉര്‍വശി പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു-വാഴൂര്‍ ജോസ്.

സൗദി വെള്ളക്കയ്ക്ക് പനോരമ എന്‍ട്രി

സന്ദീപ് സേനന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിന് ഇന്ത്യന്‍ പനോരമ എന്‍ട്രി ലഭിച്ച വാര്‍ത്ത എത്തിയത് വിലായത്ത് ബുദ്ധയുടെ ലൊക്കേഷനില്‍ ഏറെ സന്തോഷകരമായി. 'സെറ്റിലുണ്ടായിരുന്ന സന്ദീപ് സേനനെ പൃഥ്വിരാജ് അടക്കമുള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സന്ദീപ് സേനന് ആശംസകള്‍ അര്‍പ്പിച്ച് സന്തോഷം പങ്കിട്ടു.


Content Highlights: shooting of vilayath buddha prithviraj movie started in marayoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented