മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ് ശാരദ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന നടി. 

To advertise here,

ആന്ധ്രയിൽ ജനിച്ച ശാരദ വളരെപ്പെട്ടന്നായിരുന്നു മലയാളക്കരയുടെ പ്രിയനായികയായത്. അവർ അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ തലമുറകൾക്കപ്പുറം സഞ്ചരിച്ച് പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതുകൊണ്ടായിരിക്കണം ഇന്നും ശാരദയ്ക്ക് ഒട്ടനവധി ആരാധകരുണ്ട്. അതുകൊണ്ടുതന്നെയാണ് വെള്ളിയാഴ്ച രാവിലെ ശാരദയെ തേടി നാനാഭാ​ഗത്ത് നിന്നും പിറന്നാളാശംസകളെത്തിയത്. എന്നാൽ, വെള്ളയാഴ്ച ശാരദയുടെ പിറന്നാള്‍ദിനം ആയിരുന്നില്ല എന്നതാണ് ഇതിലെ രസകരമായ സം​ഗതി.

'എന്റെ പിറന്നാള്‍ ഇന്നല്ല, ജൂണ്‍ 25നാണ്. ഫേയ്സ്ബുക്കിൽ കണ്ട് പലരും ആശംസകളുമായി വിളിക്കുന്നു. എനിക്കുതന്നെ അതിശയമായിപ്പോയി. ആരൊപ്പിച്ച പണിയാണെന്ന് അറിയില്ല', തനിക്ക് പിറന്നാൾ ആശംകൾ നേർന്ന എല്ലാവരോടും പരിഭവമില്ലാതെ സ്നേഹത്തോടെ ശാരദ പറയുന്നു.

Content Highlights: Malayalam Legendary actor  Sharada on her birthday