ചെന്നെെ: മുൻകാല സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്കഴാഴ്ച ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.ട
എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടർ, അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പരേതനായ ശശിധരനാണ് ഭർത്താവ്. ശ്യം മകൻ, മരുമകൾ ഷീല.
Content Highlights: K V Shanthi yesteryear actress passed away Malayalam elder actor
Published: 21 Sept 2020, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented