'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രത്തിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പോലീസുകാരുടെ ജീവിതം മുൻനിർത്തി കഥ പറയുന്ന ചിത്രത്തിന് തിയേറ്ററുകൾതോറും മികച്ച പ്രതികരണം. തമിഴിൽ വൻ വിജയമായ പോർ തൊഴിലിന്‍റെ നിർമാതാക്കളിൽ നിന്നുള്ള പുതിയ ചിത്രം ഒരു സ്ലോ ബേർണിംഗ് പോലീസ് സ്റ്റോറിയാണെന്നാണ് പ്രേക്ഷകാഭിപ്രായം. വേറെ ലെവൽ ക്ലൈമാക്സുമായി സർപ്രൈസ് ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.
2020-മുതൽ സംവിധായകൻ ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുന്ന മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിൻറോ ദേവസ്യ എന്നിവർ ചേർന്നാണ്. 26 വയസ്സിൽ എസ്.ഐ ആകുന്ന ചില ചെറുപ്പക്കാരായ പോലീസുകാരുടെ ജീവിതമാണ് ചിത്രമെന്നും ആ കഥാപാത്രത്തിന്‍റെ യാത്രയാണ് സിനിമയിൽ പറയുന്നതെന്നും തിരക്കഥാകൃത്തുക്കൾ വ്യക്തമാക്കി.
എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയിരിക്കുന്നത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാൾ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കിയിരിക്കുന്ന സിനിമയുടെ ഇതിവൃത്തം.
'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രത്തിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം.
തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ലളിതവും സത്യസന്ധവുമായ ഒരു ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിണ്ട്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണുള്ളത്. ഇ ഫോർ എക്സ്പെരിമെൻറ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി എന്നിവരാണ്. സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റൻറ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻറ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Directed by Martin Joseph, Dridam is a realistic slow-burn police thriller following the journey of a young SI, Vijay Radhakrishnan (Shane Nigam), as he navigates the mental pressures and responsibilities of his first posting in a rural station.
Published: 09 May 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented