മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ എത്തിയിരിക്കുന്ന 'ദൃഢം' തിയേറ്ററുകളിൽ വിജയകരമായ രണ്ടാം വാരത്തിലേക്ക്. ഓരോ പോലീസുകാരനും കടന്നുപോകുന്ന യാഥാർഥ്യങ്ങൾ തുറന്നുകാണിച്ചിരിക്കുന്ന ചിത്രം റിലീസ് കേന്ദ്രങ്ങളിലെല്ലാം അപ്രതീക്ഷിത ക്ലൈമാക്‌സുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. 2020-മുതൽ സംവിധായകൻ ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുന്ന മാർട്ടിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയിരിക്കുന്നത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ. ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാൾ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർസംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഏറെ കൈയടക്കത്തോടെ ഷെയ്ൻ തനിക്ക് ലഭിച്ച വേഷം സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്്.
'കൊറോണ പേപ്പേഴ്‌സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തിയിരിക്കുന്ന ചിത്രത്തിൽ എസ്.ഐ. വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങൾ മനസിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചർച്ച ചെയ്യുന്നതാണ് ചിത്രം.
ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണുള്ളത്. ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അേവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീതസംവിധാനം: ശ്രീരാഗ് സജി. സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം. ജേക്കബ്, സൗണ്ട് മിക്‌സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്റ് ഡയറക്ടർ: അധിര രഘുനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്‌സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡി.ഐ. കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, മാർക്കറ്റിങ്: ടിങ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Shane Nigam portrays SI Vijay Radhakrishnan, a relatable and realistic police officer. Directed by Martin Joseph, known for his work with Jeethu Joseph. The film depicts the professional and mental pressures faced by new police recruits. Features an ensemble cast including Shobi Thilakan and Kottayam Ramesh. Successfully running in its second week with an unexpected climax
Published: 15 May 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented