കൊച്ചി: യുവതിയായ തിരക്കഥാകൃത്തിനു നേരേ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശ് നൽകിയ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

To advertise here,

നേരത്തേ ഹർജിയിൽ കോടതി വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഹർജി പരിഗണിക്കുന്നത്.

ആരോപണം തെറ്റാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിക്ക്‌ പിന്നിലെന്നുമാണ് ഹർജിയിൽ പറയുന്നത്.

രണ്ട് വർഷം മുൻപ് കഥാ ചർച്ചയ്ക്കായി കൊല്ലത്തേക്ക്‌ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.