ജയറാം, മീര ജാസ്മിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.
അന്തരിച്ച നടി കെ.പി.എ.സി ലളിത ചിത്രത്തില്‍ വേഷമിടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ രോഗംവന്ന് സുഖമില്ലാതിനാല്‍ സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് കുറിച്ചു. അതിനാല്‍ ടീസര്‍ കെ.പി.എ.സി ലളിതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്
'മകള്‍' ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രില്‍ അവസാനത്തോടെ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോള്‍ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.
ലളിതച്ചേച്ചിക്ക് പങ്കു ചേരാന്‍ കഴിഞ്ഞില്ല എന്നതാണ് ബാക്കി നില്‍ക്കുന്ന സങ്കടം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഓര്‍മ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.
'സത്യാ... ഞാന്‍ വരും. എനിക്കീ സിനിമയില്‍ അഭിനയിക്കണം.'
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാന്‍ സാധിച്ചില്ല.
'മകളു'ടെ ഈ ആദ്യ ടീസര്‍ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമര്‍പ്പിക്കുന്നു.
ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ചിത്രത്തിന്റെ രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ 'ആരാധികേ' എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.
മനു ജഗത് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വ്വഹിക്കും. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
Content Highlights: Sathyan Anthikkad unveils Makal Movie Teaser, Jayaram, Meera Jasmine, dedicates to KPAC Lalitha
Published: 16 Mar 2022, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented