ഒരു കൗമാരക്കാരിയുടെ മാനസിക സംഘര്‍ഷങ്ങളും ആ പ്രായത്തില്‍ രക്ഷിതാക്കള്‍ അവള്‍ക്ക് എങ്ങനെയൊക്കെ താങ്ങാകണം എന്നതും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 'മകള്‍'. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമും വലിയ ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

To advertise here,

ചിത്രത്തില്‍ ഏറ്റവും പ്രധാന കഥാപാത്രമായി, ജയറാമിന്റെയും മീരയുടെയും മകളായി വേഷമിട്ടിരിക്കുന്നത് ദേവികാ സഞ്ജയ് ആണ്. 'മകള്‍' ചര്‍ച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് ദേവിക.