നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായി അദ്ദേഹത്തിന്റെ അമ്മ അമല അക്കിനേനിക്കൊപ്പം വേദി പങ്കിട്ട് സാമന്ത. ഈയിടെ നടന്ന സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ പ്രേക്ഷകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് അവർ ഒരു വൈകാരിക പ്രസംഗവും നടത്തി. ഇതിന് അമല നൽകിയ പ്രതികരണം ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
കഴിഞ്ഞദിവസമാണ് അവാർഡ് ഷോയുടെ പ്രൊമോ പുറത്തിറങ്ങിയത്. സാമന്തയുടെ വാക്കുകൾ കേട്ട് അഭിമാനത്തോടെയിരിക്കുന്ന അമലയേയാണ് ദൃശ്യത്തിൽ കാണാനാവുക. അവർ സാമന്തയോട് പുഞ്ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തു. നിരവധി പേരാണ് ഇതിന് പ്രതികരണവുമായെത്തിയത്. അമലയുടെ അഭിനന്ദനം കണ്ടോ എന്നാണ് അതിൽ ശ്രദ്ധേയമായ ഒരു കമന്റ്.
2017-ലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ സാമന്ത സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ്സീരീസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുമ്പാഡ് എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകൻ റാഹി അനിൽ ബർവെയുടെ ഫാന്റസി ഡ്രാമയായ 'രക്ത് ബ്രഹ്മാണ്ഡ്' ആണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രാജ് & ഡികെയാണ് സംവിധാനം.
Content Highlights: Samantha Ruth Prabhu and Amala Akkineni shared a stage at the Zee Telugu Awards
Published: 22 May 2025, 05:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented